2022ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
- വാർത്ത - ലേഖനം
തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ 2022 ലെ ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നാടക സംവിധായകനും രചയിതാവുമായ ഗോപിനാഥ് കോഴിക്കോടിനും, സംഗീത സംവിധായകനും ഗായകനുമായ വിദ്യാധരൻ മാസ്റ്റർക്കും ചെണ്ട / ഇടയ്ക്ക കലാകാരൻ കലാമണ്ഡലം ഉണ്ണികൃഷ്ണനും (പാഞ്ഞാൾ) ഫെല്ലോഷിപ്പ് ലഭിച്ചു.
മൂന്ന് പേർക്ക് ഫെലോഷിപ്പും 17 പേർക്ക് അവാർഡും 22 പേർക്ക് ഗുരുപൂജ പുരസ്കാരവും നൽകും. ഫെലോഷിപ്പ് ജേതാക്കൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും, അവാർഡ്-ഗുരുപൂജ പുരസ്കാര ജേതാക്കൾക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ഫലകവുമാണു സമ്മാനിക്കുക.
അക്കാഡമി അവാർഡ് നേടിയവർ
അഭിനയം,സംവിധാനം), ബാബു അന്നൂർ- നാടകം, വത്സൻ നിസരി- നാടകം (അഭിനയം, സംവിധാനം), സുരേഷ്ബാബു ശ്രീസ്ഥ നാടകം (രചന) ലെനിൻ ഇടക്കൊച്ചി നാടകം (അഭിനയം, സംവിധാനം), രജിതാമധു - നാടകം (അഭിനയം), കോട്ടയക്കൽ മുരളി നാടകം (അഭിനയം, സംവിധാനം, സംഗീതസംവിധാനം, ആലാപനം), കലാമണ്ഡലം ഷീബകൃഷ്ണകുമാർ - നൃത്തം (മോഹിനിയാട്ടം, അഷ്ടപദിയാട്ടം), ബിജുല ബാലകൃഷ്ണൻ - നൃത്തം (കൂച്ചിപ്പൂഡി), പാലക്കാട് ശ്രീറാം - ശാസ്ത്രീയസംഗീതം (വായ്പ്പാട്ട്), തിരുവിഴാവിജു.എസ് ആനന്ദ് - വയലിൻ, ആലപ്പുഴ എസ് വിജയകുമാർ - തവിൽ, പ്രകാശ് ഉള്ളേരി - ഹാർമോണിയം/കീബോർഡ്), വിജയൻ കോവൂർ - ലളിത സംഗീതം (സംഗീത സംവിധാനം), എൻ ലതിക - ലളിതസംഗീതം (ആലാപനം), കലാമണ്ഡലം രാധാമണി- തുള്ളൽ, കലാമണ്ഡലം രാജീവ് - മിഴാവ്, എസ് നോവൽ രാജ് - കഥാപ്രസംഗം.
ഗുരുപൂജ പുരസ്കാരം നേടിയവർ
മേപ്പയൂർ ബാലൻ - സംഗീതം, കഥാപ്രസംഗം, അഭിനയം, കെ. ഡി ആനന്ദൻ (ആലപ്പി ആനന്ദൻ) - സംഗീതം (ഗിറ്റാർ), വയലിൻ, തൃക്കാക്കര വൈ. എൻ ശാന്താറാം - സംഗീതം (ഗഞ്ചിറ), വിജയകുമാർ. കെ (കാരയ്ക്കാമണ്ഡപം) - സംഗീതം (തബല), വൈക്കം ആർ ഗോപാലകൃഷ്ണൻ - സംഗീതം
ശിവദാസ് ചേമഞ്ചേരി - സംഗീതം (തബല, മൃദംഗം), ഉസ്താദ് അഷ്റഫ് ഹൈദ്രോസ് സംഗീതം (സൂഫി/ഗസൽ/ഖവ്വാലി), മാതംഗി സത്യമൂർത്തി - സംഗീതം (വായ്പ്പാട്ട്), പൂച്ചാക്കൽ ഷാഹുൽ - നാടക ഗാനരചന, വെൺകുളം ജയകുമാർ - നാടകരചന, സംവിധാനം, അഭിനയം, തൃശ്ശൂർ വിശ്വം-നാടകം (അഭിനയം, രചന, സംവിധാനം), ബാബു കിളിരൂർ - നാടകം (അഭിനയം), ടി.പി ഭാസ്കരപ്പൊതുവാൾ - നാടകം (രചന, സംവിധാനം), കുളത്തൂർ ലാൽ - നാടകം (അഭിനയം), കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ - നാടകം (അഭിനയം, സംവിധാനം), കലാമണ്ഡലം കല്ലുവഴി വാസു - കഥകളി (വേഷം), കലാനിലയം കുഞ്ചുണ്ണി - കഥകളി, പൊൻകുന്നം സെയ്ദ് - നാടകരചന, അരിവാൾ ജോൺ - നാടകം (അഭിനയം), ആർട്ടിസ്റ്റ് രാംദാസ് വടകര- നാടകം (ചമയം, അഭിനയം), കവടിയാർ സുരേഷ് നൃത്തനാടകം, തണ്ണീർമുക്കം സദാശിവൻ കഥാപ്രസംഗം.