അനുഭാവ നാടകക്കളരി മന്ത്രി ശ്രീ വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.
- വാർത്ത - ലേഖനം
തിരുവനന്തപുരം: നിരീക്ഷ സ്ത്രീ നാടക വേദിയുടെ അനുഭാവ നാടകക്കളരി ബഹുമാനപ്പെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.
നിരീക്ഷ സ്ത്രീ നാടക വേദി 2011 മുതൽ കുട്ടികൾക്കായി അവധിക്കാല നാടക കളരികൾ നിരന്തരമായി നടത്തിവരുന്നു. അനുഭാവ എന്ന പേരിൽ നടത്തിവരുന്ന നാടക കളരികൾ കോവിഡ് മഹാമാരി മൂലം തടസ്സപ്പെട്ടു പോയി. ഈ വർഷം അനുഭാവ പുനരാരംഭിക്കുകയാണ്.
2023 ഏപ്രിൽ 21 മുതൽ 25 വരെ നിരീക്ഷ തീയറ്റർ അങ്കണത്തിലാണ് ഈ വർഷത്തെ അനുഭാവ കുട്ടികളുടെ നാടക കളരി സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ എട്ടു മണി മുതൽ 5 മണി വരെയാണ് കളരിയുടെ സമയം. 25 ഓളം കുട്ടികൾ പങ്കെടുക്കുന്ന നാടക കളരിയിൽ അവർക്കുവേണ്ട ഭക്ഷണം, സാമഗ്രികൾ എല്ലാം സൗജന്യമായി നൽകുന്നു.
പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും M.A in Performing Arts ബിരുദം നേടിയ ശ്രീമതി താര എൻ എസ് ആണ് അനുഭാവ കുട്ടികളുടെ നാടക കളരി നയിക്കുന്നത്.