എൽ എൻ വി ഗിരീഷ് കാരാടി മെമ്മോറിയാൽ അന്താരാഷ്ട്ര ഓൺലൈൻ മൈക്രോ ഡ്രാമ ഫെസ്റ്റിവലിൽ
- വാർത്ത - ലേഖനം
അകാലത്തിൽ പൊലിഞ്ഞു പോയ നാടക സംവിധായകനും അഭിനേതാവും LNV സെൻട്രൽ അഡ്മിൻ അംഗവുമായിരുന്ന ഗിരീഷ് കാരാടിയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന "എൽ എൻ വി അന്താരാഷ്ട്ര ഓൺലൈൻ മൈക്രോ ഡ്രാമ ഫെസ്റ്റിവലിൽ" പങ്കെടുക്കുന്നതിനായി ലഭിച്ച 47 നാടക രചനകളിൽ നിന്ന് ഷോർട് ലിസ്റ്റ് ചെയ്ത് സ്‌ക്രീനിംഗ് കമ്മിറ്റി അവതരണത്തിനായി നിർദ്ദേശിക്കപ്പെട്ട 18 നാടകങ്ങൾ
1. ബഫർസോൺ
2. ഗാരി
3. രാക്ഷസി
4. കനലാടി
5. കൂവാഗം
6. തറവാട്
7. തങ്കമ്മ
8. കാവൽക്കാരൻ
9. ഒരു അനാഘൃത പുഷ്പം
10. കസേരകൾ
11. വീട് പറഞ്ഞ കഥകൾ
12. ധനുമാസ രാവ്
13. കാവൽ
14. ടോർച് ദിവാകരൻ
15. മൃതകം
16. പെൺമാവ്
17. മണിക്കുട്ടിയുടെ സ്വപ്നം
18. തക്ഷൻ കുന്ന് സ്വരൂപം
തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങളുടെ അവതരണ വീഡിയോ ഒക്ടോബർ 15ന് മുമ്പായി അയച്ചു തരേണ്ടതാണ് ചെയ്യേണ്ടതാണ്.
അഡ്വ: എൻ എസ് താര നേതൃത്വം നൽകിയ സ്‌ക്രീനിംഗ് കമ്മിറ്റിയിൽ ശ്രീജിത്ത് പൊയിൽക്കാവ്, റംഷിദ്, സുജിത് കപില, മോഹൻ രാജ് പി എൻ എന്നിവർ അംഗങ്ങളായിരുന്നു.
2023 ഒക്ടോബർ അവസാന വാരം വയനാട് സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിക്കുന്ന ഗിരീഷ് കാരാടി സ്‌മൃതി നാടക മേളയിൽ വച്ചു, മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ മികച്ച സ്ഥാനത്തിനു അർഹരാകുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും.