കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍; രജിസ്‌ട്രേഷന്‍ തുടങ്ങി
- വാർത്ത - ലേഖനം
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. ജനുവരി 11 മുതല്‍ 14 വരെയാണ് ഫെസ്റ്റിവെല്‍. കോഴിക്കോടിനെ രാജ്യത്തെ ആദ്യ സാഹിത്യ നഗരമായി യുനെസ്‌കൊ അംഗീകരിച്ച ശേഷമുള്ള ആദ്യ കെഎല്‍എഫ് കൂടിയാണിത്. ഈ ബഹുമതി നേടുന്നതില്‍ കെഎല്‍എഫും അതിന്റെതായ പങ്കുവഹിച്ചിട്ടുണ്ട്. നൊബേല്‍ ജേതാക്കള്‍, ബുക്കര്‍ ജേതാക്കള്‍, പ്രമുഖ എഴുത്തുകാര്‍, പ്രതിഭകള്‍ തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കും. കെ. സച്ചിദാനന്ദന്‍ ആണ് ഡയരക്റ്റര്‍. തുര്‍ക്കിയാണ് ഇത്തവണത്തെ അതിഥി രാജ്യം. യു.കെ, വെയ്ല്‍സ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടക്കും.
അരുന്ധതി റോയി, മല്ലികാ സാരാഭായി, മോണിക്ക ഹലന്‍, ദുര്‍ജോയ് ദത്ത, മനു എസ് പിള്ള തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. ടി.എം കൃഷ്ണ, വിക്കു വിനയക്രം, പണ്ഡിറ്റ് ബുദ്ധാദിത്യ മുഖര്‍ജി തുടങ്ങിവരുടെ സംഗീതവിരുന്നുകള്‍ ഉണ്ടായിരിക്കും. ശാസ്ത്രം, സാങ്കേതികത, ചരിത്രം, രാഷ്ട്രീയം, പരിസ്ഥിതി, സാഹിത്യം, വാണിജ്യം, സംരംഭകത്വം, ആരോഗ്യം, കല, ചലച്ചിത്രം, നാടകം, സംഗീതം, സഞ്ചാരം, ലിംഗം, സാമ്പത്തികം തുടങ്ങി വിവിധ വിഷയങ്ങള്‍ മേളയില്‍ ചര്‍ച്ച ചെയ്യും. രജിസ്‌ട്രേഷന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- https://keralaliteraturefestival.com/registration_all.aspx