''പെര്‍ഫക്ട് ഡേയ്സ്'' ആവര്‍ത്തനങ്ങളെ വിരസമാകാതെ ആഘോഷിക്കാന്‍
എ. സെബാസ്റ്റിയന്
ആവര്‍ത്തനങ്ങളെ എങ്ങനെ വിരസമാകാതെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയുമെന്ന ചോദ്യമാണ്. തന്റെ പ്രവൃത്തിയിലും ഇടങ്ങളിലും അഭിരമിച്ച് മുന്നോട്ട് പോകുമ്പോള്‍ കൂടെ കൂട്ടുന്ന സന്തോഷങ്ങള്‍ ഉണ്ട്. നിത്യവും ആവര്‍ത്തിക്കുന്ന ദിനാചര്യ സന്തോഷത്തോടെ ആത്മാര്‍ത്ഥയോടെ ചെയ്ത് സംതൃപ്തനാക്കുന്നത്. അതില്‍ പൊതു ടോയ്ലെറ്റ് വൃത്തിയായി ക്ലീന്‍ ചെയ്യുന്നത് മുതല്‍ റോക്ക് സംഗീതം ആസ്വദിക്കുന്നതിലൂടെ, പഴയ ക്യാമറയില്‍ ചിത്രം പകര്‍ത്തുന്നത്, ഭക്ഷണം കഴിക്കുന്ന ഇക്കോ ഫ്രണ്ട്ലി ഉദ്യാനത്തില്‍ നിന്നും ശേഖരിക്കുന്ന ചെടി ശേഖരിച്ച് ചട്ടിയില്‍ വളര്‍ത്തുന്നത്, വിശാലമായ കുളി, റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത്, ബാറില്‍ പ്രത്യേക പരിഗണനയോടെ മദ്യപിക്കുന്നത്. എന്തും ആസ്വദിച്ച് ചെയ്യുവാന്‍ കഴിഞ്ഞാല്‍ വിരക്തിക്ക് സ്ഥാനമുണ്ടാകില്ലെന്ന് പ്രേക്ഷകന് ബോധ്യമാകുന്നിടത്ത് നിന്നുമാണ് പെര്‍ഫെക്ട് ഡേയ്സാകുന്നത്.
പാര്‍ക്കില്‍ കാണുന്ന വൃദ്ധന് മരത്തെ ആശ്ലേഷിക്കുന്നത്. മദ്യവുമായി നദിതീരത്തിരുന്നു ഒറ്റയ്ക്ക് മദ്യപിക്കുമ്പോള്‍ കൂട്ടായി എത്തുന്നവനുമായി ആസ്വദിക്കുന്ന നിമിഷങ്ങള്‍ ടോയ് ലെറ്റ് ക്ലീന്‍ ചെയ്യുമ്പോള്‍ ടോയ്ലെറ്റില് പോകുവാന്‍ തിടുക്കപ്പെട്ട് വരുന്നവര്‍ക്ക് വേണ്ടി മാറിക്കൊടുക്കുന്നത്. ടോയ് ലെറ്റില്‍ അകപ്പെടുന്ന കുട്ടിയെ പുറത്തെത്തിക്കുന്നതും ടോയ് ലെറ്റ് ക്ലീനറുടെ കൈ പിടിച്ച് വരുന്നതിനെ ശകാരിക്കുന്നതും. മരുമകള്‍ക്ക് വേണ്ടി അവളുടെ ഉറക്കം കെടുത്താതെ ദിനാചര്യകള് അനുഷ്ഠിക്കുന്നത്. അങ്ങനെ കുറെ നിമിഷങ്ങളാണ് സിനിമ മുന്നോട്ട് കൊണ്ട് പോകുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഹിരായാമയായ എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള ഓസ്കാര്‍ കരസ്ഥമാക്കുമ്പോള്‍ സ്ക്രീന്‍ പ്രസന്‍സ് എന്നതാണ് തകര്‍ന്ന് വീഴുന്നത്. വിം വെന്‍ഡേഴ്സ് സംവിധാനം ചെയ്തിരിക്കുന്നത് പ്രകൃതിയോട് ഇണങ്ങുന്ന ടോയ് ലെറ്റുകളാണ് നിറഞ്ഞ് നില്‍ക്കുന്നത്. വൃത്തി പോലെ തന്നെ പ്രകൃതിയുമാണിവിടെ.
18-ാംമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി 1,2,3 തീയതികളില്‍ അങ്കമാലി 18-ാംമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി 1,2,3 തീയതികളില്‍ അങ്കമാലി മൈ സിനിമാസ് മാമാങ്കം തീയറ്ററില്‍ നടക്കുന്നു നിരവധി അന്താരാഷ്ട്ര മേളകളില്‍ പുരസ്കാരങ്ങള്ക്കര്ഹമായിട്ടുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 10 ചിത്രങ്ങളും 2 മലയാളചിത്രങ്ങളുമാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് ഫെബ്രുവരി 1 വ്യഴാഴ്ച രാവിലെ 11 ന് പ്രദര്‍ശനം ആരംഭിക്കും വൈകീട്ട് 5 ന് നടക്കുന്ന ഉദ്ഘാടനസമ്മേളനം സംവിധായകന് വി.സി.അഭിലാഷ് ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി ജോസ് തെറ്റയില്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ റോജി എം ജോണ്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്മാന് മാത്യു തോമസ,് ടെല്‍ക്ക് ഡയറക്ടര്‍ കെ.കെ.ഷിബു എന്നിവര്‍ പങ്കെടുക്കുന്നു. വേണു.വി.ദേശം മുഖ്യ പ്രഭാഷണം നടത്തുന്നു. ചിത്രശാല ഫിലിം സെസൈാറ്റി നിര്‍മ്മിച്ച് വിഘ്നേഷ് പി.ശശിധരന് സംവിധാനം ചെയ്ത ഷെഹറാസാദേ എന്ന മലയാളസിനിമയാണ് ഉദ്ഘാടന ചിത്രം. പെര്‍ഫക്റ്റ് ഡെയ്സ്(ജപ്പാന്), ഹൂമനിസ്റ്റ് വാംബയര്‍ സീക്കിംഗ് കണ്സന്റ്ിംഗ് സുയിസൈഡല്‍
പെര്സന്(ക്യാനഡ) ഫാളണ്‍ ലീവ്സ്(ഫിന്‍ലാന്റ്) മീക്യാപ്റ്റന്(ഇറ്റലി) മോന്‍സ്റ്റര്‍(ജപ്പാന്) അനാട്ടമി ഓഫ് എ ഫാള്‍(ഫ്രാന്‍സ്) കോന്ക്രീറ്റ് ഉടോപ്പിയ(സൗത്ത് കൊറിയ) മ്യൂസിക് (ജര്‍മ്മനി) പാസ്റ്റ് ലിവ്സ് (യുഎസ് എ)
ദി ഓള്‍ഡ് ഓക് (യുകെ) എന്നീ വിദേശചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നു. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതല്‍ 44 വരെ എന്ന മലയാള സിനിമയാണ് സമാപന ചിത്രം 3-ാം തീയതി വൈകീട്ട് ലിംഗരാഷ്ട്രീയം പുതിയ മലയാള സിനിമയില്‍ എന്ന വിഷയം ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഹേന ദേവദാസ്, വി.കെ ഷാഹിന, ജ്യോതി നാരായണന്, ഡോ മോളി ജോസഫ് എന്നിവര്‍ പങ്കെടുക്കുന്നു.