ലോക നാടകദിന സന്ദേശം 2024 മാർച്ച് 27
- ലേഖനം
കലഹമില്ലായ്‌മയാണ് കല
ഓരോ മനുഷ്യനും വ്യത്യസ്‌തനായിട്ടും കൂടി മറ്റു മനുഷ്യരെപോലെ തന്നെയാണ്. നമ്മുടെ കാണപ്പെടുന്ന ബാഹ്യാകാരം എല്ലാം ഓരോരുത്തരുടേ തിൽ നിന്നും വ്യത്യസ്തമാണ് തീർച്ചയായും അതൊക്കെ നല്ലത് തന്നെ. എന്നാൽ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ ആ വ്യക്തിയ്ക്ക് മാത്രം അവകാ ശപ്പെട്ട എന്തോ ചിലതു കൂടിയുണ്ട് - അയാൾക്കുമാത്രം സ്വന്തമായത്. നമുക്ക തിനെ ആത്മാവെന്നോ, അന്തഃകരണമെന്നോ വിളിയ്ക്കാം - അല്ലെങ്കിൽ വാക്കുക ളിൽ വിലയിരുത്താതെ വെറുതെ വിടാം.
നമ്മളെല്ലാം പരസ്പരം വ്യത്യസ്‌തരാണെന്നിരിയ്ക്കു തുല്ല്യരുമാണ്. ഭാഷയോ തൊലി, മുടി വർണ്ണങ്ങളോ എന്ത് തന്നെയാണെങ്കിലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങളും അടിസ്ഥാനപരമായി ഒരുപോലെയാണ്.
നാം തീർത്തും തുല്ല്യരും, അതേസമയം ഭിന്നരുമാണ് എന്നത് വിരോധാ ഭാസ മാകാം. ആത്മാവും ശരീരവുമായുള്ള സംയോഗം സംബന്ധിച്ച് പാരമ്പര്യ സിദ്ധമായി രണ്ട് വിരുദ്ധ ആശയങ്ങളെ നാം ഉൾക്കൊള്ളുന്നുണ്ട് വും, അനുഭവസാദ്ധ്യവുമായ അസ്ഥിത്വത്തെയും ഒപ്പംതന്നെ പ്രാപഞ്ചിക അനാത്മീയ യാഥാർത്ഥ്യങ്ങളുടെ സകല സീമകളെയും മറി കടക്കുന്ന മറ്റുചിലതിനേയും.
കല - നന്മയുള്ള കല, നിർവ്വഹിക്കുന്നത് അതിൻ്റെ അത്ഭുതകരമായ സാദ്ധ്യതകളിലൂടെ അത്യന്തം അതുല്ല്യമായവയെ അതിസാധാരണത്വങ്ങളിലേയ്ക്ക് സംയോജിപ്പിയ്ക്കുകയാണ്. ഭിന്നമായതെന്ത് അന്യമായതെന്ത്, നിങ്ങൾ പറ ഞ്ഞേക്കാവുന്ന സർവ്വ വ്യാപിയായതെന്ത് എന്നൊക്കെ കല നമുക്ക് മനസ്സിലാക്കി ത്തരുകയാണ്. അങ്ങിനെ ചെയ്യുന്നത് വഴി കല മറികടക്കുന്നത് ഭാഷകളുടെയും, ഭൂഖണ്ഡങ്ങളുടെയും, രാഷ്ട്രങ്ങളുടെയും അതിർത്തി നിബന്ധനകളെയാണ്. അത് ഒന്നിപ്പിയ്ക്കുന്നത് വെറും ഒറ്റപ്പെട്ട വ്യക്തിഗുണങ്ങളെയല്ല മറിച്ച് മറ്റൊരർത്ഥത്തിൽ സകല ജനവിഭാഗങ്ങളുടെയും നൈസർഗ്ഗിക സ്വഭാവ വൈശി ഷ്യങ്ങളെ കൂടിയാണ് - ഉദാഹരണമായി എല്ലാ രാഷ്ട്രങ്ങളുടെയും.
കല ഇങ്ങിനെ ചെയ്യുന്നത് വ്യത്യാസങ്ങളെ വെട്ടി നിരത്തി ഒരുപോലെയാ ക്കിക്കൊണ്ടല്ല നേരെ മറിച്ച് നമ്മളിൽനിന്നും അവയ്ക്കുള്ള വ്യത്യാസമെന്തെ ന്നും, പൊരുത്തമില്ലാത്തത് അഥവാ പരദേശീയമായത് എന്തെന്നും നമുക്ക് കാണി ച്ചുതന്നുകൊണ്ടാണ്. നന്മയുള്ള എല്ലാ കലകളിലും കൃത്യമായി ഇത് ഉൾക്കൊ ള്ളുന്നുണ്ട്: അന്യദേശീയമായ ചിലത്, നമുക്ക് മുഴുവനായും മനസ്സിലാവാതിരുന്നി ട്ടുകൂടി കുറേയൊക്കെ മനസ്സിലാവുന്ന എന്തോ ചിലത്. എന്ന് വെച്ചാൽ അതി ലൊരു നിഗൂഢതയുണ്ടെന്ന് പറയാം. നമ്മുടെ സ്വയം നിയന്ത്രിത പരിധിയ്ക്കപ്പുറ ത്തേയ്ക്ക് നമ്മെ ആകൃഷ്ടരാക്കി അനുനയിച്ച് കൊണ്ട് വിസ്‌മയക്കാഴ്ചകൾ സൃഷ്ടിയ്ക്കാനും, നമ്മെ പ്രലോഭിപ്പിയ്ക്കാനും എല്ലാ കലകൾക്കും സ്വതസിദ്ധമാ യുള്ള എന്തോ കഴിവ്.
ഇതല്ലാതെ വൈരുദ്ധ്യങ്ങളെ ഒന്നിപ്പിയ്ക്കാൻ ഭേദപ്പെട്ട ഒരു വഴിയും എനി യ്ക്കറിയില്ല. ഇത് കൃത്യമായി എല്ലാം തിരിച്ച് നേരെയാക്കുന്ന ഒരു സമീപനമാണ്. ലോകമാകെ നടമാടുന്ന ഉഗ്രസംഘട്ടനങ്ങളിൽ നിന്നും, സാങ്കേതിക നേട്ടങ്ങളെ മനുഷ്യദ്രോഹപരമായി ഉപയോഗിച്ചുകൊണ്ടും, നശീകരണവാസനകൾക്ക് വളം വെച്ചുകൊടുത്ത് കൊണ്ടും, അന്യവും, ഭിന്നവും വിശിഷ്ട്‌ടങ്ങളുമായവയൊക്കെ പാടേ നശിപ്പിയ്ക്കുന്നതിൽ നിന്നും നേരെ എതിരുമാണ് ഈ കലയുടെ സമീപനം.
ഭീകര പ്രവർത്തനങ്ങൾ ലോകത്തെമ്പാടും നടക്കുന്നുണ്ട്. യുദ്ധമുണ്ട്. അന്യമായത് കൂടി അനുഭവിയ്ക്കാൻ ജന്മവാസനയുള്ള മനുഷ്യന് ഒരു മൃഗീയ വശം കൂടിയുണ്ട്. വിദേശീയമായത് മോഹിപ്പിയ്ക്കുന്ന നിഗൂഢതയേക്കാളേറെ സ്വന്തം നിലനില്പിന് ഭീഷണിയാകുന്നുമുണ്ട്.
ഈ വ്യത്യസ്തമായ അവസ്ഥകൾ നമുക്കെല്ലാം കാണാവുന്നതാണ്. ഇങ്ങി നെയാണ് അസത്യമായ അതുല്ല്യതാവാദം മൊത്തമായുപേക്ഷിച്ച് അപ്രത്യക്ഷമാ കുന്നത്. എന്തെങ്കിലും വ്യത്യാസമുള്ളത് അവശേഷിയ്ക്കുന്നുണ്ടെങ്കിൽ അത് ഉന്മൂലനം ചെയ്യപ്പെടേണ്ട 'ഭീഷണി'യാണ്. വ്യത്യാസമില്ലാത്തതായി കാണപ്പെടു ന്നത് ഉദാഹരണമായി വിശ്വാസപ്രമാണങ്ങളിലോ രാഷ്ട്രീയ ആദർശങ്ങളിലോ ഉണ്ടാകുന്ന, നിർവ്വീര്യമാക്കി നിർമ്മാർജനം ചെയ്യപ്പെടേണ്ട ചിലതുമാണ്.
നമ്മുടെയെല്ലാം മനസ്സിൻ്റെ ആഴങ്ങളിലെ സവിശേഷതകൾക്കെതിരെയുള്ള കലഹമാണ് യുദ്ധം. അത് കലകളുടെ ആഴപ്പൊരുളെന്തോ അതിനെതിരെയുള്ള കലഹം കൂടിയാണ്.
ഞാനിവിടെ പറഞ്ഞുകൊണ്ടിരിയ്ക്കുന്നത് കലയെക്കുറിച്ച് പൊതുവായ കാര്യങ്ങളാണ്. അല്ലാതെ അരങ്ങിനെയോ നാടകരചനയേയോ പ്രത്യേകിച്ചുള്ളത ല്ല. കാരണം, ഞാൻ പറഞ്ഞിട്ടുള്ളത് പോലെ, എല്ലാ നന്മയുള്ള കലകളും യഥാർത്ഥത്തിൽ ഒരേ വസ്തുതയ്ക്ക് ചുറ്റും തന്നെയാണ് കറങ്ങുന്നത് : വളരെ അതുല്ല്യവും, അസാധാരണവുമായത് തിരഞ്ഞെടുത്ത് സാർവ്വജനീനമാക്കുന്നു.
പ്രത്യേകതകളെ കലാപരമായ പ്രകടനങ്ങളിലൂടെ സാധാരണത്വവുമായി ഇണക്കുന്നു. അതിൻ്റെ പ്രത്യേകതകളെ ഇല്ലായ്‌മ ചെയ്ത് കൊണ്ടല്ല - പ്രാമുഖ്യം നല്കിക്കൊണ്ടും, അന്യമായതും, അപരിചിതമായതും വ്യക്തവും തിളക്കമുള്ളതു മാക്കിക്കൊണ്ടും,
യുദ്ധവും കലയും എതിർസ്ഥാനീയരാണ്. യുദ്ധവും സമാധാനവും പോലെ.
ഇത് ലളിതമാണ് - അതായത് കലഹമില്ലായ്‌മയാണ് കല.
ലോക നാടകദിന സന്ദേശം 2024 മാർച്ച് 27
ജോൺ ഫൊസ്സെ (നോർവെ) എഴുത്തുകാരൻ, നാടകകൃത്ത്, 2022 ലെ നോബൽ സമ്മാന ജേതാവ്
ഇംഗ്ലീഷ് പരിഭാഷ : DAMION SEARLS
മലയാള പരിഭാഷ : ഗോപിനാഥ് കോഴിക്കോട്