'കേൾക്കാത്ത ശബ്ദങ്ങൾ' പുസ്തകം പ്രകാശനം ചെയ്തു.
- വാർത്ത - ലേഖനം
'കേൾക്കാത്ത ശബ്ദങ്ങൾ' എന്നാ മലയാളത്തിലെ ആദ്യത്തെ ക്വിയർ രചനകൾ മാത്രം ഉൾപ്പെടുത്തികൊണ്ടുള്ള സമാഹാരം കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിരിച്ചു. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പുസ്തകം പ്രകാശനം ചെയ്തു. അലീന ആകാശമിഠായി പുസ്തകം ഏറ്റുവാങ്ങി. അക്കാദമി സെക്രട്ടറി സി. പി. അബുബക്കർ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ അശോകൻ ചരുവിൽ, ഡോ. സി. രാവുണ്ണി, എൻ. രാജൻ, എൻ.ജി.നയനതാര, ഡോ. ആർ. ശ്രീലതാവർമ്മ, കെ. എസ്. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
കേരളത്തിന്റെ സാമൂഹിക-സാംസ്കാരികമണ്ഡലങ്ങളിൽ ഏറക്കുറെ അദൃശ്യരായിരുന്ന ക്വിയർ വ്യക്തികൾ ധീരമായി പൊതുമണ്ഡലത്തിലേക്കു കടന്നുവരുന്നതിനു പുതിയ കാലം സാക്ഷ്യംവഹിക്കുകയാണ്. കേരളത്തിലെ ആദ്യത്തെ ക്വിയർ സാഹിത്യോത്സവം 'അരങ്ങ്' സംഘടിപ്പിച്ചതിൻ്റെ തുടർച്ചയായി, മലയാളത്തിൽ ക്വിയർ രചനകൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ആദ്യത്തെ സമാഹാരം കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിരിച്ചു. 'കേൾക്കാത്ത ശബ്ദങ്ങൾ' എന്ന ഈ പുസ്തകത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് അക്കാദമിയുടെ ആദ്യത്തെ ക്വീയർ അംഗമായ വിജയരാജമല്ലികയും അനസ് എൻ. എസും ചേർന്നാണ്. മലയാളത്തിൻ്റെ സാഹിത്യചരിത്രത്തിൽ ഇടം പിടിക്കുന്ന ഈ പുസ്തകത്തിൻ്റെ പ്രകാശനം അക്കാദമി വൈലോപ്പിള്ളി ഹാളിൽവെച്ചു സംഘടിപ്പിച്ചു.