1921 നാടകമാവുന്നു. അവതരണം ഈ മാസം.
നാടക ലേഖകൻ
സ്വാതന്ത്ര്യദാഹികളായ ദേശാഭിമാനികളുടെ പടയോട്ടമായി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തേജോമയമായ കാഴ്ചയൊരുക്കുന്ന മലബാർ കലാസമിതിയുടെ "1921" നാടകം അവതരണത്തിന് തയ്യാറായി.
ചേരമാൻ പെരുമാളിൻ്റെ മക്ക യാത്രയും കേരളീയ മുസ്ലീങ്ങളുടെ ആവിർഭാവവും, പിന്നീട് നടന്ന പോർച്ച്ഗീസ് അധിനിവേശവും കുഞ്ഞാലി മരയ്ക്കാർ നാലാമൻ്റെ പോരാട്ടവും, പിന്നീട് നടന്ന ബ്രിട്ടീഷ് അധിനിവേശവും അതിനെതിരേ ഉണ്ണി മുസ മൂപ്പനും ചെമ്പൻ പോക്കരും നയിച്ച പോരാട്ടങ്ങളും, 1921ൽ ആലി മുസ്ലിയാരും വാരിയം കുന്നത്ത് കുഞ്ഞഹമദ് ഹാജിയും നയിച്ച ബ്രിട്ടീഷ് വിരുദ്ധ വിപ്ലവവും ആണ് നാടകത്തിൻ്റെ പ്രമേയപരത .
48 മിനിറ്റ് മാത്രമുള്ള നാടകത്തിൽ 15 അഭിനേതാക്കൾ 60 കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കുന്നു. രംഗഭാഷയും സംവിധാനവും നിർവ്വഹിച്ചത് അബ്ബാസ് കാളത്തോട്.
വൈദേശിക നുകക്കീഴിൽ നിന്ന് പിറന്ന നാടിനെ വീണ്ടെടുക്കാൻ ജീവാർപ്പണം ചെയ്ത പതിനായിരക്കണക്കിന് ധീര ദേശാഭിമാനികളുടെ ചരിത്രം തമസ്കരിക്കുകയും, അവരുടെ പിന്മുറക്കാരെ മുഴുവൻ രാജ്യത്തു നിന്ന് തിരസ്കൃതരാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഭരണകൂട ഭീകരതയ്ക്കെതിരേ പ്രതികരിക്കാനുള്ള ആഹ്വാനവും താക്കീതുമാണ് ഈ നാടകം.