ആൾ കേരള നൃത്ത നാടക അസോസിയേഷൻ രാപകൽ സമരം സംഘടിപ്പിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
പ്രൊഫഷണൽ കലാമേഖലയുടെ സംരക്ഷണത്തിനും കലാകാരന്മാരുടെ അവകാശങ്ങൾക്കും വേണ്ടി ആൾ കേരള നൃത്തനാടക അസോസിയേഷൻ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ
രാപകൽ സമരം നടത്തി. കോവിഡ് മാനദണ്ഡം പാലിച്ച് കലാപരിപാടികളും ഉത്സവങ്ങളും നടത്തുവാൻ അനുവദിക്കുക, കോവിഡ് ദുരിതം മൂലം നഷ്ടം സംഭവിച്ച കലാസമിതികൾക്ക് സാമ്പത്തിക സഹായം നൽകുക. കേരള സംഗീത നാടക അക്കാഡമിയിൽ നൃത്തനാടകത്തെ പ്രത്യേക വിഭാഗമായി അംഗീകരിച്ച് പ്രൊഫഷണൽ നാടകത്തിനു നൽകുന്ന ആനുകൂല്യങ്ങളും അംഗീകാരങ്ങളും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്ത്.
അസോസിയേഷൻ സംസ്ഥാന ജന:സെക്രട്ടറി അജിത് പെരിങ്ങമ്മല, പ്രവീൺ ഹരിശ്രീ, ഷജിൽ കാദംബരി, ഷിബു വി പണിക്കർ, ബാബുജി കോഴിക്കോട്, എൻ.എൻ.സജിത്ത്, രാജേഷ് കുന്ദമംഗലം, കിടങ്ങൂർ രാധാകൃഷ്ണൻ, ശാരി ഇടമറുക്, പാല സുരേന്ദ്രൻ, റജി വള്ളിച്ചിറ, പ്രവീൺ കലാരഞ്ജിനി, സുനിൽ ആര്യനാട് എന്നിവർ സമരത്തിന് നേതൃത്വം നൽകി. സമരത്തിൽ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്ത് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. നാടകം, ചെണ്ടമേളം തുടങ്ങിയ കലാപരിപാടികളും സമരവേദിയിൽ ഉണ്ടായിരുന്നു.