നാടക അരങ്ങുകൾ തിരിച്ചുവരുന്നു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ നാടക അരങ്ങുകൾ തിരിച്ചുപിടിക്കാൻ കേരള സംഗീത നാടക അക്കാദമി രംഗത്തെത്തി. അക്കാദമി സഹായധനത്തോടെ വെള്ളിക്കോത്ത് നെഹ്രു ബാലവേദി സർഗവേദി നടത്തുന്ന നാടകത്തിന്റെ പരിശീലന ക്യാമ്പിന് തുടക്കമായി. ശ്രീജിത്ത് പൊയിൽക്കാവ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ഭൂപടത്തിൽ ഇല്ലാത്തവർ' എന്ന നാടകമാണ് അമച്വർ നാടകസംഘങ്ങൾക്കുള്ള സഹായധന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പരിശീലനത്തിനും അവതരണത്തിനുമായി ഓരോ ലക്ഷം രൂപ വീതമാണ് അക്കാദമി നൽകുക. വെള്ളിക്കോത്ത് തുടങ്ങിയ നാടക പരിശീലന ക്യമ്പ് ക്ലബ്ബ് രക്ഷാധികാരി അഡ്വ. എം.സി.ജോസ് ഉദ്ഘാടനംചെയ്തു. സർഗവേദി പ്രസിഡന്റ് വി.വി.മനോജ് കുമാർ അധ്യക്ഷനായി. പി.മുരളീധരൻ, പി.ജയചന്ദ്രൻ, കെ.ഗോപി, വിനീഷ് വിജയ്, പി.സി.മണി, കെ.സന്തോഷ് എന്നിവർ സംസാരിച്ചു. അശാസ്ത്രീയ വികസനം ചവിട്ടിമെതിക്കുന്ന സാധാരണക്കാരുടെ ജീവിതമാണ് 'ഭൂപടത്തിൽ ഇല്ലാത്തവർ' എന്ന നാടകത്തിന്റെ പ്രമേയം.