കരിവെള്ളൂര്‍ യുവക് സംഘം, ദുബായ് അല്‍ഖുസ് തിയറ്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സംസ്ഥാനതല ഡിജിറ്റല്‍ നാടക മത്സരം സമാപിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കരിവെള്ളൂരിലെ പഴയകാല നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി യുടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ബാലൻ കരിവെള്ളൂരിനെ സ്മരിച്ചുകൊണ്ടുള്ള ഡിജിറ്റൽ നാടക മത്സരമാണ് 'മൈക്ക്'. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് 6666, 3333 രൂപ വീതം സമ്മാനം നല്‍കും. മികച്ച സംവിധായകന്‍, നാടകകൃത്ത്, നടന്‍, നടി, ബാലതാരം, സംഗീത സംവിധായകന്‍, ഛായാഗ്രഹൻ എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കുന്നു.
ഒരു നാടകകൃത്തും സംവിധായകനും നാടകത്തിന് വേണ്ടി ത്യാഗപൂർവം, അതിലേറെ അഭിമാന പൂർവം രൂപീകരിച്ച നാടക സമിതിയാണ് കരിവെള്ളൂർ യുവക് സംഘം. സ്കൂൾ - കോളേജ് കലോത്സവ നാടകങ്ങൾ നിശ്ചലമായ കോവിഡ് കാലയളവിൽ കൗമാരപ്രായക്കാരായ നടീനടന്മാരെ സംഘടിപ്പിച്ചാണ് ഇവർ ഈ സമിതി രൂപീകരിച്ചത്. അവർക്ക് ഓൺ ലൈൻ വഴിയും ഓഫ് ലൈൻ വഴിയും സൗജന്യ പരിശീലനം നൽകി. ഇവർ ഈ പ്രതിസന്ധി കാലത്ത് രണ്ട് നാടകങ്ങൾ സൃഷ്ടിച്ചെടുത്തു. അതിൽ പ്രജായത്ത് അരങ്ങത്തും ഒന്നും രണ്ടും ഡിജിറ്റലായും അവതരിപ്പിച്ച് ഏറെ ശ്രദ്ധേയമായി. ഈ ഇളം തലമുറയെ ഒരു പതിവു നാടക വേദിയായി നിലനിർത്താനുള്ള പരിശ്രമമാണ് ഇപ്പോൾ സമിതിക്ക് നേതൃത്വം നൽകി വരുന്ന പ്രകാശൻ കരിവെള്ളൂരും രതീശൻ അന്നൂരും നടത്തുന്നത്.
യുവക് സംഘം കരിവെള്ളൂർ കേന്ദ്രീകരിച്ച് കഴിഞ്ഞ 3 വർഷക്കാലമായി നാടകം മാത്രം കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന 30 ഓളം നടീ നടൻമാരെ അരങ്ങിലെത്തിച്ച പ്രജായത്ത പു.ക.സ നടത്തിയ നാടകോൽസവത്തിൽ ഓണക്കുന്നിൽ അരങ്ങേറി ഈ ലോക്ഡൗൺ കാലത്ത് കേരളത്തിലെ ആദയ ഡിജിറ്റൽ നാടകമായ ആറ് അരങ്ങിലെത്തിച്ചു ഇതിനോടകം ഓൺലൈൻ വഴി ആറ് എന്ന നാടകം 70000ത്തിലധികം പേർ കണ്ടു കഴിഞ്ഞു കൂടാതെ ഈയടുത്ത് രണ്ടു പേർ മാത്രം ഉള്ള ഒന്നും രണ്ടും എന്ന പുതിയ നാടകം ചെയ്തു.