കളിയരങ്ങ് നാടക വേദിയുടെ നേതൃത്വത്തിൽ പുലർകാല നാടകം അരങ്ങേറി
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കളിയരങ്ങ് നാടക വേദിയുടെ നേതൃത്വത്തിൽ പുലർകാല നാടകം അരങ്ങേറി. വിശ്വപ്രസിദ്ധ നാടകകൃത്ത് അഗസ്റ്റോ ബാളിന്റെ "തീയേറ്റർ മെത്തേർഡ്" ആണ് ഈ നാടകത്തിൽ അവലംബിച്ചിട്ടുള്ളത്. പുലർച്ചെ 5 മണിക്ക് എങ്ങണ്ടിയൂർ എത്തായ് സെന്ററിലെ പട്ടാമ്പിയുടെ ചായക്കടയാണ് അരങ്ങ്. നിരവധി ആളുകൾ പങ്കാളികളായി അനിലാസ് കളിയരങ്ങിന്റെ സംവിധാന മികവിൽ നാൽപതോളം വരുന്ന അഭിനേതാക്കളാണ് രംഗത്തു വന്നത്. രചന നിർവ്വഹിച്ചത് ബാബു കിളിയന്തറ. അവതരണം കളിയരങ്ങ് എങ്ങണ്ടിയൂർ.എങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ പാട്ടോടെയാണ് നാടകം തുടങ്ങിയത്. എന്നും പുലർച്ചെ കൃത്യം 5 മണിക്ക് തുറക്കുന്ന ഒരു ഗ്രാമത്തിലെ ചായക്കടയാണ് ഹംസക്കയുടെ ചായക്കട. അവിടെ നാനാ മതസ്ഥരും രാഷ്ട്രീയക്കാരും ഒത്തുചേർന്നിരുന്ന് എന്നും വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്ത് പിരിയാറുണ്ടെങ്കിലും അതിന് ഒരു മതേതരത്വ സഹജീവി സ്നേഹം ഉണ്ടായിരുന്നു. വർത്തമാനകാല, സമകാലികമായ വളരെ ഗൗരവമേറിയ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെടാറ്. എന്നാൽ അന്ന് ന്യൂനപക്ഷ മതസ്ഥരെ ഒറ്റപ്പെടുത്തുന്ന ഭൂരിപക്ഷ വർഗ്ഗീയതയായിരുന്നു വിഷയം. അതോടെ അവർക്കിടയിൽ അന്നേവരെയുണ്ടായിരുന്ന ഐക്യവും സ്നേഹവും ഇല്ലാതാകുന്നു. കാരണം ബ്രിട്ടീഷ് ഭരണകാലത്തെ dividing & rule എന്ന അതേ തന്ത്രം അവിടെ ഉപയോഗിക്കപ്പെടുന്നു എന്നുള്ളതാണ്. ഗ്യാസ് ,പെട്രോൾ വില വർദ്ധന, ശബരിമല വിഷയം, നർക്കോട്ടിക് ജിഹാദ് ഇതെല്ലാം നാടകത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്.
നാടകാന്ത്യം അവരുടെ മുമ്പിൽ ഒരു ബാലിക കൊല ചെയ്യപ്പെടുമ്പോഴും ആരുംതന്നെ പ്രതികരിക്കുന്നില്ല എന്നതാണ് നാടകം മുമ്പോട്ടു വയ്ക്കുന്ന ആശങ്ക. ചരിത്രത്തിലാദ്യമായി പേരിടാത്ത നാടകം, അതും ബ്രസീലിയൻ നാടക പ്രവർത്തകൻ അഗസ്റ്റോ ബോളിന്റെ തിയ്യറ്റർ ഓഫ് ഒപ്രസ്ഡ് എന്ന തിയ്യറ്റർ സങ്കേതം ആദ്യമായി ഏങ്ങണ്ടിയൂർ ഗ്രാമതലത്തിൽ പരിചയപ്പെടുത്തുന്നു എന്നതാണ് ഈ നാടകക്കൂട്ടായ്മയുടെ ലക്ഷ്യവും പ്രസക്തിയും.
അഗസ്റ്റോ ബോളിന്റെ തിയ്യറ്റർ ഓഫ് ഒപ്രസ്ഡ് എന്ന നാടക രീതി, നാടകത്തിന് മുമ്പും പിമ്പും ജനങ്ങൾക്കിടയിൻ വലിയൊരു ചർച്ചയ്ക്ക് പാത്രമായെങ്കിലും, പ്രേക്ഷകരെയും നാടകത്തിന്റെ ഭാഗമാക്കുന്ന ഈ രീതി വലിയൊരു വിജയമായെന്നാണ് പ്രേക്ഷകാഭിപ്രായം