തോടക്കരയിലെ പേരുകൾ
- ചെറുകഥ
മിനി ഉതുപ്പ്
എല്ലാവരുടെയും യഥാർത്ഥ പേരു പറയാൻ ഞാൻ മറന്നു പോയിട്ടോ.
എൻ്റെ അപ്പൻ്റെ പേര് കുരുവിള വർക്കി എന്നാണ്.അതായത് എൻ്റെ മുത്തശ്ശൻ. അമ്മ അന്നമ്മ മുത്തശ്ശിയും. അപ്പച്ചൻ ടി വി ഉതുപ്പ്, അമ്മച്ചി പി ബേബി വനജ, അപ്പൻ്റെ മൂത്ത മകൻ ടി.വി കുരിയാക്കോസ്, അതിൻ്റെ താഴെ ടി വി മറിയാമ്മ, പിന്നെ ടിവി വർഗീസ്, അതുകഴിഞ്ഞ് ടിവി ഉതുപ്പ്, പിന്നെ ടിവി ജോൺ, അതിനു ശേഷം ടിവി മറിയക്കുട്ടി. അവസാനം ടി എ എബ്രഹാം. ഇങ്ങനെ ആയിരുന്നു അത്.
അവറാൻ ചാച്ചൻ അതായത് അബ്രഹാം ടി. എ ഞങ്ങൾ കുട്ടികളുടെ വർത്തമാനം കേൾക്കാൻ വേണ്ടി ഇരിക്കും. തിരിച്ചു വരാൻ ആവുമ്പോഴേക്കും വല്ലാതെ വിഷമിക്കുകയും കൊച്ചേട്ടൻ പോരുമ്പോൾ കരയുകയും ചെയ്യുന്ന അപ്പച്ചൻ്റെ അനിയൻ കുട്ടൻ ആകും ചാച്ചൻ.
അമ്മായി ടി.വി മറിയാമ്മ പിറ്റേന്ന് രാവിലെത്തന്നെ വരും... ഞങ്ങളെക്കാണാൻ... അമ്മായിയുടെ കൈയ്യിൽ പലഹാരപ്പൊതിയുമുണ്ടാകും...
എന്നെ എടുക്കാൻ എളുപ്പമാണല്ലോ.....
കുഞ്ഞുപെണ്ണ് എന്നായിരുന്നു.അമ്മായിയെ വിളിച്ചിരുന്നത്.
അമ്മായി എന്നെ പൊക്കിനോക്കും...
"നോക്കട്ടെ കനം വെച്ചോന്ന്."
എല്ലാവരുടെയും പ്രധാന ജോലി അതായിരുന്നു. പക്ഷേ എനിക്ക് ഇപ്പോഴും ഭാരം കുറവാണ്. നാൽപ്പത്, നാൽപ്പത്തൊന്നു കിലോ ഭാരമായിരുന്നു.... ആദ്യകാലങ്ങളിൽ... ഇപ്പൊ അത് പിന്നെയും മുപ്പത്തഞ്ചു കിലോ ആയി കുറഞ്ഞു.
ഓനായിച്ചാച്ചൻ ടി വി ജോൺ ട്രാക്ടറോടിച്ചു വരും. നേരെ വന്ന് എന്നെ ഒരു കൈകൊണ്ട് ഉയർത്തും...
"അരോഗ്യച്ചാമിക്ക് ഡബറു മിഠായി...? എപ്പഡീ ആരോഗ്യം അപ്പഡീ ചാമീ"
എന്നുപറഞ്ഞെന്നോട് കളിക്കും.
ഞാൻ "ചെള്ള് പോലൊരു സാധനമാണെന്നാണ്" എല്ലാവരും പറയുക.എന്തായാലും വല്യ ഇഷ്ടമാ എനിക്കങ്ങനെ കളിക്കുന്നത്... ഇടയ്ക്കിടയ്ക്ക് വായുവിൽ അങ്ങനെ ഉയർന്നുപൊങ്ങി നിൽക്കുന്നതും.
വല്യപ്പച്ചൻ ടി വി വർഗീസ് സാധാരണ പോലെ വരും.
"എപ്പഴാ വന്നെ..." എന്നു ചോദിക്കും കുറച്ചു ദിവസങ്ങൾക്കുള്ളിൽ "ഉത്തരമധുരാപുരിക്കുത്താരോപാന്തത്തിലുള്ള വിസ്തൃത രാജവീഥിതൻ കിഴക്കരികിൽ" തുടങ്ങി കുമാരനാശാൻ്റെ വാസവദത്തയുടെ കഥയുള്ള കവിതയും കുഞ്ചൻ നമ്പ്യാരുടെ തുള്ളൽപ്പാട്ടുകളും ചങ്ങമ്പുഴയുടെ കവിതകളും ചൊല്ലിച്ചൊല്ലി പോരുമ്പോഴേക്കും അതെല്ലാം ഞങ്ങൾ ഹൃദിസ്ഥമാക്കിയിട്ടുണ്ടാവും.
ഒരു അമ്മായി കൂടി ഉണ്ടായിരുന്നു. ചെറിയ കുട്ടിയായിരുന്നപ്പോൾ ഏഴു വയസ്സോ എട്ടു വയസ്സോ മറ്റോ ഉള്ളപ്പോൾ മരണപ്പെട്ടു.മറിയക്കുട്ടി എന്നായിരുന്നു ആ അമ്മായിയെ വിളിച്ചിരുന്നത്.
ഫോട്ടോ ഒന്നും എടുക്കാനോ സൂക്ഷിച്ചു വയ്ക്കാനോ അന്ന് കഴിഞ്ഞില്ല എങ്കിലും പറഞ്ഞുകേട്ട് അറിയാം.
വല്യപ്പച്ചനെക്കാളും വല്യ ഒരാളുണ്ട് .ഞാൻ കണ്ടിട്ടില്ല. കുരിയാക്കോസ് ടി.വി, മരിച്ചു പോയി. വീടിൻ്റെ ഭിത്തിയിൽ തൂക്കിയിട്ട പടത്തിൽ ആ വല്യ വല്യപ്പച്ചനുണ്ട്.
ഇതിൽ എല്ലാവരുടെയും ഇനിഷ്യൽ ടി വി എന്നാണ്. ഒരാളുടെ ഒഴികെ.
അവറാൻ ചാച്ചന്റെ -.അതു പിന്നെ പറയാം.