അഭിനയ ശ്രേഷ്ഠ പുരസ്കാരം വയനാടൻ കുഞ്ചാക്കോയ്ക്ക് സമർപ്പിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോഴിക്കോടൻ കളിത്തട്ട് നാടകരംഗത്തെ സമഗ്ര സംഭാവനക്ക് ഏർപ്പെടുത്തിയ 2021 ലെ അഭിനയ ശ്രേഷ്ഠാ പുരസ്കാരം ഏഴു പതിറ്റാണ്ടോളമായി നാടകത്തിലും സിനിമയിലും സജീവമായി പ്രവർത്തിക്കുന്ന ശ്രീ. വയനാടൻ കുഞ്ചാക്കോക്ക് സമർപ്പിച്ചു. കൽപറ്റ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് 10001 രൂപയും ശ്രീ. ലസ്ലി ഡി ഹാരി രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ശ്രീ. വിജയൻ ചെറുകര കൈമാറി. പി എം ജോയി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കളിത്തട്ട് പ്രസിഡണ്ട് ലസ്ലി ഡി ഹാരി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സർവ്വശ്രീ. ടി സുരേഷ് ചന്ദ്രൻ, ജീപ്സൺ വി പോൾ, ഷിബു കുറും ബേമഠം, ജയക്കിളി, ശ്രീജിത്ത് വാകേരി, വി ദിനേശൻ മാസ്റ്റർ, എം ടി വാസുദേവൻ, ശ്രീ. അഷ്റഫ് കുരുവട്ടൂർ, ശ്രീമതി. സുമതി ഹരിഹർ, വിജയലക്ഷമി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കോഴിക്കോടൻ കളിത്തട്ട് കലാകാരൻമാർ അവതരിപ്പിച്ച മുഖമറയുടെ ഭാരം, ആ ആ ആന എന്നീ നാടകങ്ങളും അരങ്ങേറി