കലാകാരന്മാരുടെ അതിജീവന കലാ സംഗമ യാത്ര ഇന്ന്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അതിജീവനത്തിന്റെ സമരം മണിക്കൂറുകൾ കഴിയുമ്പോൾ അനന്തപുരി സാക്ഷിയാകുന്നു.
കേരളത്തിലെ പാറശ്ശാല മുതൽ കാസർകോട് വരെയുള്ള എല്ലാ കലാകാരന്മാരും അനന്തപുരിയിൽ ഒന്നിക്കുന്നു.
മഹാമാരി മൂലം എല്ലാ മേഖലയും നിലച്ചപ്പോൾ ആഘോഷങ്ങൾക്കും തിരശ്ശീല വീണതാണ്. എല്ലാ മേഖലകളും തുറന്നു പ്രവർത്തനം ആരംഭിച്ചെങ്കിലും കലാ മേഖലയ്ക്ക് ഇതുവരെയും ഒരു ഉണർവും ഉണ്ടായിട്ടില്ല.
സ്റ്റേജ്, ഘോഷയാത്ര കലാകാരന്മാർ, ക്ഷേത്ര കലാകാരന്മാർ, ഏജൻസി സുഹൃത്തുക്കൾ തുടങ്ങി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് എല്ലാ കലാകാരന്മാരും ഇന്ന് ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ. "ഞങ്ങൾക്കും ജീവിക്കണം"... എന്ന മുദ്രാവാക്യവുമായി. അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ എത്തുകയാണ്.
നൂറോളം മജീഷ്യൻമാർ കണ്ണ് കെട്ടി വണ്ടിയോടിക്കുന്നു, പഞ്ചവാദ്യവും
നാടൻ കലാരൂപങ്ങളും ശിങ്കാരിമേളവും തെയ്യവും പുലിക്കളിയും പാവകളിയും പ്ലോട്ടുകളും വാദ്യമേളങ്ങളും അണിനിരക്കുമ്പോൾ അനന്തപുരി ഉത്സവത്തിന്റെ ഒരു ലഹരി കൂടിയാവും അതിജീവന കലാ സംഘയാത്ര ചരിത്രത്താളുകളിൽ കുറിക്കപ്പെടുന്നു. യാതൊരു സംശയവും വേണ്ട... കാത്തിരിക്കാം നമുക്ക് ഈ സമരമുറയെ വരവേൽക്കാൻ...