എ.ശാന്തകുമാർ ഓർമ്മ
എൽ.എൻ.വി സെൻട്രൽ അഡ്മിൻ പാനൽ അംഗവും നാടക പ്രവർത്തകനുമായ ഗിരീഷ് കാരാടി എ.ശാന്തകുറാറുമൊത്തുള്ള നാടക ഓർമ്മകൾ പങ്ക് വെക്കുന്നു.
ശാന്തേട്ടനും, പതിമൂന്നാം വയസ് നാടകവും.
വർഷങ്ങൾക്ക് മുൻമ്പ് 2001
കോഴിക്കോട് മുക്കം VHSS ഗേൾസ് സ്കൂളിൽ നാടകം ചെയ്യാൻ എന്നെ വിളിച്ചു കുട്ടികളെ സെലക്റ്റ് ചെയ്തു, ഏത് നാടകംചെയ്യും എന്ന് ചിന്തിച്ചപ്പോൾ ആണ് ശാന്തേട്ടനെ ഓർമ്മ വന്നത് ശാന്തേട്ടനെ കണ്ടു എനിക്ക് ഒരു സ്ക്രിപ്റ്റ് വേണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പതിമൂന്നാം വയസ് എന്ന നാടകം തന്നു അന്നാണ് ശാന്തേട്ടന്റെ എഴുത്ത് ഞാൻ കാണുന്നത്,
പിന്നെ നാടക പരിശീലനം തുടങ്ങി പക്ഷേ അന്ന് വരെ ഞാൻ ചെയ്ത കുട്ടികളുടെ നാടകങ്ങളിൽ നിന്നു വ്യത്യസ്തമായ രചനയായിരുന്നു പതിമൂന്നാം വയസ്.
അരങ്ങവതരണത്തിന്റെ പുതിയ സംവിധാനം.
സ്ക്രിപ്റ്റ് തരുമ്പോൾ തന്നെ ശന്തേട്ടൻ പറഞ്ഞിരുന്നുഇത് ഇങ്ങനെ തന്നെ ചെയ്യണമെന്നില്ല ഗിരീഷിന്റെ ഇഷ്ട്ടത്തിന് വർക്ക് ചെയ്യാം എന്ന്. അതായിരിക്കാം ഒരു പക്ഷേ പുതിയ ഒരു രീതിയിൽ ആ നാടകം സംവിധാനം ചെയ്യാൻ എനിക്ക് കഴിഞ്ഞത്, മുക്കം സ്കൂൾ സംഗീത അധ്യാപകനായ ശ്രീ മുക്കം വിജയൻ മാഷുടെ സംഗീതവും, പാട്ടുകളും ചെയ്തു കൊണ്ട് നാടകം മനോഹരമായി.
ആ നാടകം കോഴിക്കോട് ജില്ലാ കലോത്സവത്തിലും VHSS സംസ്ഥാന കലോത്സവത്തിലും ഒന്നാം സ്ഥാനവും മികച്ച നടിക്കുള്ള അംഗീകാരവും നേടി.
സ്കൂൾ കലോത്സവും VHSS കലോത്സവം അന്ന് ഒരുമിച്ചല്ലായിരുന്നു.
രണ്ടും വേറെ മത്സരങ്ങൾ,
എറണാകുളം കോലഞ്ചേരിയിൽ വെച്ച് സംസ്ഥാന കലോത്സവത്തിൽ ആ നാടകം അവതരണം നടത്തുമ്പോൾ വലിയോരു അബദ്ധം സംഭവിച്ചു
നാടകത്തിൽ ഒരു റൂമിൽ പഠിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടി പുറത്ത് പന്ത് കളിച്ചു കൊണ്ടിരിക്കുന്ന ആൺകുട്ടികൾ, ആൺകുട്ടികളുടെ ശബ്ദം കാരണം പെൺകുട്ടിക്ക്പഠിക്കാൻ കഴിയുന്നില്ല അവൾക്ക് ദേഷ്യം വന്നിട്ട് അവരോട് ശബ്ദം കുറക്കാൻ പല തവണ പറയുന്നുണ്ട് പെട്ടെന്ന് പന്ത് കുട്ടിയുടെ റൂമിലേക്ക് എത്തുന്നു കുട്ടി പന്ത് എടുത്ത് വെക്കുന്നു. ഒരു ആൺകുട്ടി വന്ന് പന്ത് ചോദിക്കുന്നു .പെൺകുട്ടി കൊടുക്കുന്നില്ല.പിന്നെ പന്തിന് വേണ്ടിയുള്ള പിടിവലിയാകുന്നു 'ഇതാണ് നാടക അവതരണത്തിൽ പക്ഷേ റൂമിലേക്ക് പന്ത് എറിയുമ്പോൾ പന്തിന്റെ കാറ്റ് കുറക്കാൻ മറന്നു നല്ല കാറ്റ് ഉള്ള പന്തായതു കൊണ്ട് പന്ത് തുള്ളി, തുള്ളി സ്റ്റേജിന്റെ പുറത്തേക്ക് പോയി വിധികർത്താക്കളുടെ അടുത്ത് ഞാൻ നാടകം കണ്ടു കൊണ്ട് മുന്നിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു ഒരു നിമിഷം ഞാൻ സ്തഭിച്ചു പോയി എന്തു ചെയ്യും നാടകം തുടരണമെങ്കിൽ പന്ത് വേണം മറ്റ് വർക്കുകൾ എല്ലാ പന്തു കൊണ്ടാണ് .
പന്ത് എടുത്ത് കൊടുത്താലോ..... വേണ്ട
പക്ഷേ പെൺകുട്ടിയായി അഭിനയിക്കുന്ന ഹാഷിന കെ.ഉസൈൻ എന്ന മോൾ ഒരു പതർച്ചയോ ഭാവമാറ്റ മോ ഇല്ലാതെ പതുക്കെ സ്റ്റേജിന്റെ സ്റ്റെപ്പുകൾ ഇറങ്ങി വിധികർത്താക്കളുടെ അടുത്തു നിന്നും പന്ത് എടുത്ത് വേദിയിലേക്ക് കയറി.
ശാന്തേട്ടനെ ഓർക്കുമ്പോൾ പതിമൂന്നാം വയസ് എന്ന നാടക അവതരണവും ഒരിക്കലും മറക്കാൻ കഴിയില്ല.
13 വയസുള്ള പെൺകുട്ടിയായി അഭിനയിച്ച ഹാഷിന കെ ഉസെൻ മികച്ച നടിയായും, പതിമൂന്നാം വയസ് നാടകം ഒന്നാം സ്ഥാനവും നേടി.
എന്റെ നാടക സംവിധാനത്തിലെ അംഗീകാരം ശാന്തേട്ടന്റെ രചനയിലൂടെ.ഓർമ്മകളിലെയും, നാടകങ്ങളിലേയും ശാന്തേട്ടൻ ഒരിക്കലും എങ്ങും പോവില്ല.