ജനറൽ ബിപിന്‍ റാവത്തിനും കല്യാണ്‍ സിങ്ങിനും പത്മവിഭൂഷണ്‍; നാല് മലയാളികള്‍ക്ക് പത്മശ്രീ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജനറൽ ബിപിൻ റാവത്ത്, രാധേശ്യാം ഖേംക, കല്യാൺ സിങ്, പ്രഭാ ആത്രെ എന്നിവർക്ക് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, എഴുത്തുകാരി പ്രതിഭാ റായ്, സിറം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ സൈറസ് പൂനവാല, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബറ്റിന്റെ സി.ഇ.ഒ സുന്ദർ പിച്ചൈ എന്നിവർ അടക്കം 17 പേർക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.
107 പർക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചിരിക്കുന്നത്. കവി പി.നാരായണകുറുപ്പ്, കളരിയാശാൻ ശങ്കരനാരായണ മേനോൻ ചുണ്ടിയിൽ, വെച്ചൂർ പശുക്കളെ സംരക്ഷിക്കുന്ന ശോശാമ്മ ഐപ്പ്, സാമൂഹിക പ്രവർത്തക കെ.വി.റാബിയ എന്നിവർക്ക് കേരളത്തിൽ നിന്ന് പത്മശ്രീ പുരസ്കാരം ലഭിച്ചു. ഇന്ത്യയ്ക്കുവേണ്ടി ടോക്യേ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ച് നീരജ് ചോപ്രയ്ക്കും പത്മശ്രീ നൽകും.