എൻസെംബിൾ തിയറ്റർ ഫെസ്റ്റ് അജ്മാൻ (ETFA 2022) നാടകമത്സരം സമാപിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
2022 ഫെബ്രുവരി 12, 13 തീയതികളിൽ എൻസെംബിൾ തിയറ്റർ ഫെസ്റ്റ് അജ്മാൻ (ETFA 2022) എന്ന പേരിൽ ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ നാടകോത്സവം സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് പ്രതിസന്ധി മൂലം മുടങ്ങി കിടന്ന യുഎഇ യിലെ നാടകപ്രവർത്തനങ്ങൾക്ക് ഈ നാടകോൽസവത്തിലൂടെ തുടക്കമായി.
അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സ്മരണാർത്ഥം അരങ്ങേറിയ നാടകോത്സവത്തിന്റെ ഉദ്ഘാടനം ഹിറ്റ് എഫ് എം വാർത്താ വിഭാഗം മേധാവി ഷാബു കിളിത്തട്ടിൽ നിർവഹിച്ചു. ഉമ്മൽഖൊയിൻ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ് സജ്ജാദ് നാട്ടിക, കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ആർ.പി മുരളി, ഗോൾഡ് എഫ് എം ന്യൂസ് എഡിറ്റർ തൻസി ഹാഷിർ എന്നിവർ ആശംസ അറിയിച്ചു. ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ പ്രസിഡന്റ് ജാസിം മുഹമ്മദ് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി സുജികുമാർ പിള്ള സ്വാഗതവും, ട്രഷറർ ഗിരീശൻ നന്ദിയും പറഞ്ഞു.
ഇന്നലെ വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ ഫലപ്രഖ്യാപനംവും, അവാർഡ് വിതരണവും നടന്നു.
യുഎഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള അഞ്ചു സമിതികളാണു മത്സരത്തിൽ പങ്കെടുത്തത്.
ഓരോ നാടക അവതരണത്തിനു ശേഷവും ഒരു മണിക്കൂർനേരം സംഘടിപ്പിച്ച ഓപ്പൺ ഫോറം വളരെ ശ്രദ്ധേയമായി. യുഎഇ യിലെ പ്രമുഖ നാടക പ്രവർത്തകരും കാണികളും അവരവരുടെ നാടകാസ്വാദനം പങ്കുവെച്ചു.
മത്സരഫലം :-
1. മികച്ച നാടകം ഒന്നാം സ്ഥാനം - കൂമൻ (ചമയം തീയറ്റർ ഷാർജ)
2. മികച്ച നാടകം രണ്ടാം സ്ഥാനം - വില്ലേജ് ന്യുസ് (അൽ ഖൂസ് തീയറ്റർ ദുബായ്)
3. മികച്ച സംവിധായകൻ - കൂമൻ (പ്രകാശ് തച്ചങ്ങാട്)
4. മികച്ച നടൻ - കൂമനിലെ കണ്ണൻ തെയ്യത്തെ അവതരിപ്പിച്ച നടൻ (നൗഷാദ് ഹസ്സൻ)
5. മികച്ച നടി - കൂമനിലെ പാർവതിയെ അവതരിപ്പിച്ച നടി (ശീതൾ ചന്ദ്രൻ)
6. സഹനടൻ - പത്താം ഭവനത്തിലെ ആഗതൻ (സാജിദ് കൊടിഞ്ഞി)
7. സഹനടി - ആരാണ് കള്ളനിലെ അമ്മ/തമിഴത്തി എന്നീ കഥാപാത്രങ്ങൾ അവതരിപ്പിച്ച നടി (ദിവ്യ ബാബുരാജ്)
8. സ്‌പെഷ്യൽ ജൂറി അവാർഡ് (നടി) - വില്ലേജ് ന്യുസിലെ ലോറ (സോണിയ)
9. ബാലതാരം - ആരാണ് കള്ളനിലെ തമിഴ് പെൺകുട്ടി (അതുല്യ രാജ്)
10. മികച്ച പ്രകാശവിതാനം - ദി ബ്‌ളാക്ക് ഡേ (അസ്‌കർ)
11. മികച്ച പശ്ഛാത്തല സംഗീതം - കൂമൻ (ഷെഫി അഹമദ് & മനോരഞ്ജൻ)
12. മികച്ച രംഗസജ്ജീകരണം - ദി ബ്ലാക് ഡേ (ശ്രീജിത്ത്)
13. മികച്ച ചമയം - ദി ബ്‌ളാക്ക് ഡേ (ഗോകുൽ അയ്യന്തോൾ)
നാടകം സംഘടിപ്പിച്ച എൻസെംബിൾ തിയറ്റർ ഫെസ്റ്റ് അജ്മാൻ (ETFA), ISC അജ്‌മാൻ, നാടകമത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമിനും, എല്ലാ വിജയികൾക്കും എൽ.എൻ.വി കൂട്ടായ്മയുടെ സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങൾ.