ആൾ കേരള നൃത്തനാടക അസോസിയേഷൻ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരളത്തിൽ ഉത്സവ ആഘോഷം നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ അപ്രായോഗികവും അശാസ്ത്രീയവുമാണ്. ആയിരത്തി അഞ്ഞൂറ് പേരെ പങ്കെടുപ്പിക്കാം എന്ന് അനുമതി തരുകയും അവരെല്ലാവരും RTPCR ടെസ്റ്റ് നടത്തണമെന്നും ഇരുപത്തിഅഞ്ചടി ചതുരശ്ര അളവിൽ ഒരാൾ എന്ന രീതിയിൽ മാത്രമേ ഉത്സവപറമ്പിൽ ആൾക്കാർ ഇരിക്കാവു എന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പുനപരിശോധിക്കേണ്ടതാണ്.
ഇത്തരം നിയമങ്ങൾ ഉണ്ടെങ്കിലും ക്ഷേത്രങ്ങളിലും, പള്ളികളിലും ആയിരക്കണക്കിന് ആൾക്കാർ തടിച്ചു കൂടുന്നുണ്ട്. അവിടെ കോവിഡ് പ്രോട്ടോകോൾ ബാധകമല്ല. സ്റ്റേജിൽ കലാ പരിപാടി അവതരിപ്പിക്കുന്നതിനെയാണ് പോലീസ് അധികാരികൾ ഈ നിയമം ഉപയോഗിച്ച് തടസ്സ പ്പെടുത്തുന്നത്.
ലുലു മാൾ ഉൾപ്പെടെയുള്ള കോർപ്പറേറ്റുകളുടെ മാ ളുകളിൽ ആയിരക്കണക്കിന് ആൾക്കാർ ദിവസേന കയറിയിറങ്ങുന്നു. ബസ്സുകളിൽ യാത്ര ചെയ്യുന്നു മദ്യശാലകളിൽ ആൾക്കാർ കൂട്ടം കൂടുന്നു. ഇതൊന്നും അധികാരവർഗ്ഗം കാണുന്നില്ലേ. രണ്ടര കൊല്ലമായി ജീവിതത്തിന്റെ എല്ലാ വഴിയും മുട്ടി ഇനി ജീവിക്കണോ എന്ന് ചിന്തിക്കുകയാണ് കലാകാരന്മാർ .
കലാകാരന്മാരുടെ പട്ടിണിമാറ്റാൻ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പരിപാടികൾ നടത്താൻ അനുമതി നൽകണം. അങ്ങനെഅധികാരികൾ അനുമതി കൊടുക്കുന്നുണ്ടോ എന്ന് സർക്കാർ പരിശോധിക്കുകയും വേണം. ലക്ഷങ്ങൾ മുടക്കിയ സമിതി ഉടമകൾ കടക്കെണിയിലായി ആത്മഹത്യയുടെ വക്കിലാണ്. ഇതിനോടകം ഇരുപത്തഞ്ചിലേറെ കലാകാരന്മാർആത്മഹത്യ ചെയ്തു. ഇനിയും കൂടുതൽ കലാകാരന്മാരെയും മറ്റ് അനുബന്ധ തൊഴിലാളികളെയും ആത്മഹത്യയിലേക്ക് തള്ളിവിടാതെ ഒരു തീരുമാനം ഉണ്ടാവണമെന്ന് അധികാരികളോട് അഭ്യർത്ഥിക്കുന്നു.
-അജിത് പെരിങ്ങമ്മല
(സംസ്ഥാന ജന: സെക്രട്ടറി - ആൾ കേരള നൃത്തനാടക അസോസിയേഷൻ)