കരിവള്ളൂർ മുരളിക്ക് ഫെല്ലോഷിപ്പ്; ആർഎൽവി രാമകൃഷ്ണനും അവാർഡ്; കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള സംഗീത നാടക അക്കാദമി 2021 ലെ ഫെല്ലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അക്കാദമിയുടെ പരിധിയിൽ വരുന്ന വിവിധ കലാരംഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത മൂന്നുപേർക്കു ഫെല്ലോഷിപ്പും പതിനേഴുപേർക്ക് അവാർഡും ഇരുപത്തിമൂന്നുപേർക്ക് ഗുരുപൂജ പുരസ്കാരവുമാണ് പ്രഖ്യാപിച്ചത്. ഫെല്ലോഷിപ്പ് കരസ്ഥമാക്കിയവർക്ക് പ്രശസ്തിപത്രവും ഫലകവും 50000 രൂപയും അവാർഡും ഗുരുപൂജ പുരസ്കാരവും ലഭിച്ചവർക്ക് പ്രശസ്തിപത്രവും ഫലകവും 30000 രൂപയും ലഭിക്കും.
ഫെല്ലോഷിപ്പ്:
കരിവള്ളൂർ മുരളി (നാടകം)
വി ഹർഷകുമാർ (കഥാപ്രസംഗം)
മാവേലിക്കര പി സുബ്രഹ്മണ്യം (സംഗീതം)
അവാർഡ്:
കെ പി എ സി മംഗളൻ - നാടകം (അഭിനയം )
മണിയപ്പൻ ആറൻമുള - നാടകം (രചന, സംവിധാനം)
ബാബു പള്ളാശ്ശേരി- നാടകം (രചന, സംവിധാനം)
എ എൻ മുരുകൻ - നാടകം (അഭിനയം )
രാജ്മോഹൻ നീലേശ്വരം - നാടകം (രചന, സംവിധാനം)
സുധി നീരീക്ഷ - നാടകം ( നടി, സംവിധാനം)
ആർ.എൽ.വി രാമകൃഷ്ണൻ - മോഹിനിയാട്ടം
കലാമണ്ഡലം സത്യവ്രതൻ - കേരളനടനം
ഗീത പത്മകുമാർ - കുച്ചുപ്പുടി
പി സി ചന്ദ്രബോസ് - ഉപകരണസംഗീതം
പെരിങ്ങോട് സുബ്രഹ്മണ്യൻ - ഇടയ്ക്ക
പഴുവിൽ രഘുമാരാർ - മേളം
വഞ്ചിയൂർ പ്രവീൺകുമാർ - കഥാപ്രസംഗം
കൊല്ലം വി സജികുമാർ - വായ്പാട്ട്
താമരക്കുടി രാജശേഖരൻ - മുഖർശംഖ്
എൻ.പി പ്രഭാകരൻ - സംഗീതം
മഞ്ജു മേനോൻ - ലളിതഗാനം
ഗുരുപൂജ:
കലാനിലയം ഭാസ്കരൻ നായർ (നാടകം), സി.വി ദേവ് (നാടകം), മഹാശയൻ(നാടകം), ജോർജ്ജ് കണക്കശ്ശേരി(നാടകം), ചന്ദ്രശേഖരൻ തിക്കോടി (നാടകം), കബീർദാസ് (നാടകം) നമശിവായൻ(നാടകം), സൗദാമിനി (നാടകം), കുമ്പളം വക്കച്ചൻ (നാടകം ), അലിയാർ പുന്നപ്ര (നാടകം), മുഹമ്മദ് പേരാമ്പ്ര (നാടകം), ആലപ്പി രമണൻ (കഥാപ്രസംഗം) സുകു ഇടമറ്റം (വി എ സുകുമാരൻ നായർ ) (ചമയം), ഗിരിജ ബാലകൃഷ്ണൻ (സോപാനസംഗീതം) മണിയൻ പറമ്പിൽ മണിനായർ (ഇലത്താളം ), ജോയ് സാക്സ് (കാർനറ്റ്, സാക്സോഫോൺ ), പപ്പൻ നെല്ലിക്കോട് (നാടകം), മാർഗ്ഗി വിജയകുമാർ (കഥകളി ), പഴുവിൽ ഗോപിനാഥ് (ഓട്ടൻതുള്ളൽ ), പത്മനാഭൻ കോഴിക്കോട് (ഉപകരണസംഗീതം), പങ്കജാക്ഷൻ കൊല്ലം (വായ്പാട്ട്), ടി.കെ.ഡി മുഴുപ്പിലങ്ങാട് (നാടകം), കലാമണ്ഡലം സുകുമാരൻ (കഥകളി)