കുവൈറ്റിൽ മലയാള നാടകങ്ങൾ വീണ്ടും ഉണരുന്നു. പ്രദർശ്ശനത്തിന് തയ്യാറായി 'നാലു ചക്രമുള്ള വണ്ടി '.
കുവൈത്ത് സിറ്റി :കോവിഡ് കാരണം നിലച്ചിരുന്ന കുവൈറ്റിലെ മലയാള നാടകങ്ങൾ വീണ്ടും ഉണർന്ന് തുടങ്ങുന്നു. അണിയറ ഇടപ്പള്ളി ആര്‍ട്ട്‌സിന്റെ ബാനറിൽ അണിയിച്ചൊരുക്കുന്ന നാല് ചക്രമുള്ള വണ്ടി എന്ന നാടകമാണ് കോവിസ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പ്രദർശ്ശനത്തിന് തയ്യാറാവുന്നത് .കൊറോണ പശ്ചാത്തലത്തില്‍ കുവൈത്തില്‍ നിന്നും നാട്ടിലേക്ക് തിരിക്കേണ്ടിവന്ന ഒരു പ്രവാസിയുടെ കഥയാണ് നാടകത്തിന്റെ ഇതിവൃത്തം.കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി സൂം റിഹേഴ്‌സലിന്റെ സഹായത്തോടു കൂടിയാണ് ഈ നാടകം അരങിൽ എത്തിച്ചത്.ജൂലൈ 2 നു ഭവന്‍സ് സ്‌കൂളിൽ നാടകം ഓൺ ലൈൻ വഴി പ്രദർശ്ശിപ്പിച്ചു. കുവൈത്തിലെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചവരാണു ഇതിലെ അഭിനേതാക്കൾ.കൃഷ്ണകുമാര്‍ വട്ടിയൂര്‍കാവ്, സുനില്‍ വാഹിനീയന്‍, ജോസ് മുട്ടം, വിനോദ് ജോണ്‍ മണ്ണൂര്‍, രമ്യ രതീഷ്, ഷീബ ആലപ്പുഴ, അജിത് കുമാര്‍ നെടുകുന്നം, സണ്ണി ഷൈജേഷ് മാമ്പറം, അജയഘോഷ്, ബാലതാരങ്ങളായ അവന്തിക അനൂപ്, അഭിരാം അനൂപ് എന്നിവരാണ് നാടകത്തിൽ വിവിധ വേഷങൾ കൈകാര്യം ചെയ്തത്. സംഗീതം സെബാസ്റ്റിന്‍ പി.ജിയും, ആലാപനം കിംഗ്ഷാ ക്ക് സജിയും നിര്‍വഹിച്ചിരിക്കുന്ന ഈ നാടകത്തിന്റെ രചനയും രംഗപടവും, മേക്കപ്പും, ഗാനങ്ങളും, സംവിധാനവും അജയഘോഷ് ഇടപ്പള്ളിയാണ് നിർവ്വഹിച്ചിരിക്കുന്നത്.