"താടക" മാർച്ച് 27 പ്രിയനന്ദനൻ പ്രകാശനം ചെയ്യും
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ബിച്ചൂസ് ചിലങ്കയുടെ നാടകപുസ്തകം 'താടക' മാർച്ച് 27 ലോക നാടക ദിനത്തിൽ പ്രശസ്ത നാടക, സിനിമാ സംവിധായകൻ
പ്രിയനന്ദനൻ പ്രകാശനം ചെയ്യും. വൈകുന്നേരം 4 മണി കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ വച്ചാണ് ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ സാഹിത്യകാരനും നിരൂപകനും ആയ കെ.ഇ.എൻ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. ലോക നാടക വാർത്തകൾ നാടക ഗ്രൂപ്പിന്റെ ചീഫ് അഡ്മിനും പ്രശസ്ത നാടക, സിനിമാ സംവിധായകനും ആയ ശ്രീജിത്ത് പൊയിൽ കാവ് ചടങ്ങിന് ആദ്ധ്യക്ഷ വഹിക്കുന്ന ചടങ്ങിൽ കോഴിക്കോടിന്റെ പുതു തലമുറയിലെ നാടകക്കുരുന്ന് സൈറ വിജേഷ് പുസ്തകം ഏറ്റുവാങ്ങും. നാടക സംവിധായകരും, രചയിതാക്കളുമായ ഗിരീഷ് പി.സി പാലം, സതീഷ് കെ സതീഷ് എന്നിവർ സംസാരിക്കും. നോവലിസ്റ്റ് രമേശൻ ബ്ലാഞ്ഞൂരും, കവി സി. രാവുണ്ണിയും താടക നാടകപുസ്തകത്തിന്റെ പിറവിയെക്കുറിച്ച് സംസാരിക്കും. കോഴിക്കോടൻ സാംസ്കാരിക മുഖങ്ങളായ യു ഹേമന്ദ് കുമാർ, എ.കെ രമേശൻ എന്നിവർ താടക നാടകപുസ്തകത്തിന് ആശംസ അറിയിച്ച് സംസാരിക്കുകയും ചെയ്യും. താടകയുടെ പ്രസാധകരായ കൈരളി ബുക്സ് കണ്ണൂരിന്റെ അമരക്കാരൻ അശോകൻ, താടകയുടെ കവർ ഡിസൈനർ രജീൻ ലാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിക്കും.