2021 ലെ ലോക നാടക വാർത്തകൾ [എൽ.എൻ.വി] ഗ്ലോബൽ തിയേറ്റർ പുരസ്കാരങ്ങളും അഡ്മിൻ എക്സലൻസി പുരസ്കാരവും പ്രഖ്യാപിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
അൻപതോളം വർഷക്കാലമായി മലയാള നാടക വേദിയിൽ നാടക കൃത്തായും, സംവിധായകനായും, സംഘാടകനായും പ്രവർത്തിക്കുന്ന പ്രൊഫസർ പി.ഗംഗാധരൻ, പാലക്കാടൻ നാടകാചാര്യൻ കാളിദാസ് പുതുമന, അഭിനേത്രി നിലമ്പൂർ ആയിഷ എന്നിവർക്കാണ് പുരസ്കാരങ്ങൾ.
ചാക്കോ ഡി അന്തിക്കാട്, റഫീഖ് മംഗലശ്ശേരി, എൻ.എസ് താര, മോഹൻരാജ് പി.എൻ, സുനിൽ കെ ചെറിയാൻ എന്നിവർ ചേർന്നാണ് പുരസ്കാര വിജയികളെ തീരുമാനിച്ചത്. 10001 രൂപയും, പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
അഡ്മിൻ പാനലിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവർക്ക് നൽകുന്ന അഡ്മിൻ എക്സലൻസി അവാർഡ് എൽ.എൻ.വി മാഗസിൻ സബ് എഡിറ്റർ സന്ദീപ് അന്നൂരിന് നൽകും. എൽ.എൻ.വി മാഗസിന്റെ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ ഏകോപിപ്പിച്ചതിനാണ് അവാർഡ് നൽകുന്നത് എന്ന് എൽ.എൻ.വി സെൻട്രൽ അഡ്മിൻ പാനൽ അംഗം മോഹൻരാജ് പി.എൻ അറിയിച്ചു. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
ഈ വർഷം അവസാനം ത്രിശ്ശൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.