കണ്ണൂർ ഡിടിപിസി അന്താരാഷ്ട്ര പൈതൃക ദിനത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കണ്ണൂർ : ഡിടിപിസി കണ്ണൂർ പൊതുജനങ്ങൾക്കായ് അന്താരാഷ്ട്ര പൈതൃക ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
2 പേരടങ്ങുന്ന ടീമുകളായി പ്രായഭേദമന്യേ ആർക്കും മത്സരിക്കാം.
കണ്ണൂരിന്റെയും കേരളത്തിന്റെയും ചരിത്രം, സംസ്കാരം, പൈതൃകം തുടങ്ങിയവയ്ക്കു ചോദ്യങ്ങളിൽ പ്രാമുഖ്യമുണ്ടായിരിക്കും.
മത്സരത്തിന്റെ ആദ്യ ഘട്ടം ഏപ്രിൽ 15 ന് ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജിലൂടെ നടക്കും.
തിരഞ്ഞെടുക്കപെടുന്ന മത്സരാർത്ഥികൾ ഏപ്രിൽ 18 ന് വൈകുന്നേരം പയ്യാമ്പലം ബീച് പാർക്കിൽ നടക്കുന്ന ഫൈനലിലേക്കു യോഗ്യത നേടും.
ലോകത്തിലെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലിനുള്ള ലോക റെക്കോഡ് സ്വന്തമാക്കിയ ക്യൂ ഫാക്റ്ററി നോളജ് സർവീസസ് ആണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.
കേരളത്തിന്റെ ക്വിസ് മാൻ സ്നേഹജ് ശ്രീനിവാസ് ക്വിസ് മാസ്റ്ററായെത്തും.
വിജയികൾക്ക് ആകെ മുപ്പതിനായിരത്തോളം രൂപയുടെ ക്യാഷ് പ്രൈസുകൾ ലഭിക്കും.
കണ്ണൂർ കലക്റ്റ്റുടെ ഫേസ് ബുക് പേജിലെ ഗൂഗിൾ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും
95443 37578, 80787 32320
This email address is being protected from spambots. You need JavaScript enabled to view it.