ഇ.കെ അയമു ദിനത്തിൽ 'ചോപ്പും', 'ജ്ജ് നല്ല മനുഷ്യനാവാൻ നോക്കും' ഒരു ക്ഷണക്കത്ത് വായിക്കാം.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
പ്രിയ സുഹൃത്തേ,
കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ കിഴക്കാനേറനാടിനെ അടയാളപ്പെടുത്തിയ നാടക പ്രതിഭയായിരുന്ന ഇ കെ അയമുവിന്റെ 55 ആം ചരമവാർഷികം " ഇ കെ അയമു ദിനം 2022"എന്ന പേരിൽ വിപുലമായ സാംസ്‌കാരിക പരിപാടി കളോടെ നടത്തപ്പെടുകയാണ്. ഇ കെ അയമു സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളുടെ വിശദ വിവരങ്ങൾ കൂടെയുള്ള നോട്ടീസിൽ ഉണ്ട്
2022 മെയ് 19നു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രഥമ ഇ കെ അയമു അവാർഡ് കരിവെള്ളൂർ മുരളിക്കു സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ സമ്മാനിക്കും. സുനിൽ പി ഇളയിടം, അലങ്കോട് ലീലാകൃഷ്ണൻ, ഗോപിനാഥ് മുതുകാട്,മുരുകൻ കാട്ടാക്കട, PVA വഹാബ് എംപി, PV അൻവർ MLA തുടങ്ങിയവർ പങ്കെടുക്കും. ഇ കെ അയമുവിന്റെ നാടകത്തിന്റെ പുനരാഖ്യാനം റഫീഖ് മംഗലശ്ശേരിയുടെ നേതൃത്വത്തിൽ അരങ്ങേറും അനുബന്ധമായി മെയ് 15നു നടക്കുന്ന നാടക സെമിനാറിലും തലമുറകളുടെ സംഗമത്തിലും KEN, MM നാരായണൻ, ആര്യാടൻ showkkath, നിലമ്പൂർ മണി, നിലമ്പൂർ ആയിഷ, വിജയലക്ഷ്‌മി ബാലൻ തുടങ്ങിയവർ പങ്കെടുക്കും.
രണ്ട് ദിവസത്തെയും പരിപാടി കളിൽ താങ്കളുടെ പങ്കാളിത്തവും സഹകരണങ്ങളും ഉണ്ടാവുമല്ലോ
ഒരു പ്രത്യേക അഭ്യർത്ഥന
മെയ് 15നു നാടക സെമിനാറിന് ശേഷമുള്ള സംഗമത്തിൽ വ്യത്യസ്ത തലമുറകളിൽ പെട്ട നാടകപ്രവർത്തകരുടെ ഒരു വലിയ ഒത്തു ചേരലാണ് ഉദ്ദേശിക്കുന്നത്. പ്രസ്തുത പരിപാടിയിൽ പങ്കെടുപ്പിക്കാവുന്ന താങ്കളുടെ അറിവിലുള്ള നാടകപ്രവർത്തകരിലേക് ഈ സന്ദേശം എത്തിച്ചു കൊണ്ടും അവരുടെ പേരും ഫോൺ നമ്പറും അയച്ചു തന്നും സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.അവരെ സംഘാടക സമിതി നേരിട്ട് തന്നെ ക്ഷണിക്കുന്നതാണ്. സഹകരണം പ്രതീക്ഷിക്കുന്നു