കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവത്തിന് അരങ്ങുണർന്നു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവത്തിന് വടകര എഫാസ് വേദിയിൽ അരങ്ങുണർന്നു. സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട് ഉദ്ഘാടനംചെയ്തു. എഫാസ് വടകര തയ്യാറാക്കിയ സുവനീർ എൻ ചന്ദ്രൻ ഏറ്റുവാങ്ങി.
നഗരസഭാ അധ്യക്ഷ കെ പി ബിന്ദു അധ്യക്ഷയായി. സുരേഷ് ബാബു ശ്രീസ്ഥ സംസാരിച്ചു. സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം വി ടി മുരളി സ്വാഗതവും സി വത്സകുമാർ നന്ദിയും പറഞ്ഞു. അത് ലറ്റ് കായിക നാടകവേദി പാലക്കാടിന്റെ 1947 നോട്ട് ഔട്ട് എന്ന നാടകം അരങ്ങേറി. കുട്ടികളുടെ നാടകക്യാമ്പ് പ്രശസ്ത നാടക പ്രവർത്തകൻ വി കെ പ്രഭാകരൻ ഉദ്ഘാടനംചെയ്തു. ടി കെ വിജയരാഘവൻ അധ്യക്ഷനായി.
പ്രമുഖ ശാസ്ത്ര പ്രചാരകനും വിദ്യാഭ്യാസ പ്രവർത്തകനുമായ കെ ടി രാധാകൃഷ്ണൻ, മനോജ് നാരായണൻ, കെ വിജയൻ, എൻ ശിബിൽ എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ 8 മുതൽ കുട്ടികളുടെ നാടകക്യാമ്പ്, വൈകിട്ട് 5ന് പഴയകാല നാടക പ്രവർത്തകരുടെ സംഗമം എന്നിവയുണ്ടാകും. തുടർന്ന് റിമംബറൻസ് തിയറ്റർ ഗ്രൂപ്പ് കേരള അവതരിപ്പിക്കുന്ന ഇരിക്കപ്പിണ്ഡം കഥപറയുന്നു എന്ന നാടകവും അരങ്ങേറും.