കെ.ശിവരാമൻ പുരസ്കാരം സതീഷ് കെ സതീഷിന് സമർപ്പിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കൊയിലാണ്ടി: ഈർഷ്യയില്ലാത്ത രാഷ്ട്രീയവും മതാതീത ചിന്തയും വളർന്നുവരണമെന്ന് കല്പറ്റ നാരായണൻ പറഞ്ഞു. കെ. ശിവരാമൻ സ്മാരകസ്റ്റ് നടത്തിയ കെ. ശിവരാമൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളോട് ഈർഷ്യയില്ലാതെ പെരുമാറിയിരുന്നുവെന്നതാണ് ശിവരാമനെന്ന പൊതുപ്രവർത്തകനെ വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ. ശിവരാമൻ സ്മാരക അവാർഡ് നാടകപ്രവർത്തകൻ സതീഷ്.കെ. സതീഷിന് അദ്ദേഹം സമർപ്പിച്ചു. ഡോ. കെ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സി.വി. ബാലകൃഷ്ണൻ അധ്യക്ഷനായി. യു.കെ. രാഘവൻ, വി.കെ. രവി, ഷിബു മൂത്താട്ട്, വി.വി. സുധാകരൻ, സരള ശിവരാമൻ, രവീന്ദ്രൻ മുചുകുന്ന്, ഇ.കെ. പ്രജേഷ് എന്നിവർ സംസാരിച്ചു.
പ്രമുഖ നാടകപ്രവർത്തകൻ കെ. ശിവരാമൻ പത്താം ചരമവാർഷികാചരണത്തിന്റെ ഭാഗമായി നടന്ന അരങ്ങനുഭവങ്ങളുടെ മഴപ്പെയ്- നാടകപ്രവർത്തകസംഗമം വേറിട്ട അനുഭവമായി. നാടകപ്രവർത്തകരുടെ അനുഭവങ്ങൾ പെയ്തിറങ്ങിയ പരിപാടി രാജൻ തിരുവോത്ത് ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ തിക്കോടി അധ്യക്ഷനായി, എം. നാരായണൻ, ഉമേഷ് കൊല്ലം, അരങ്ങാടത്ത് വിജയൻ, നന്തി പ്രകാശ്, അലി അരങ്ങാടത്ത് തുടങ്ങിയവർ സംസാരിച്ചു.
കടപ്പാട് മാതൃഭൂമി കോഴിക്കോട്