കളിവെട്ടം 2022ന്റെ മുഖംമൂടിക്കളി മെയ് 29ന്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
രംഗചേതനയുടെ ഈ വർഷത്തെ വേനൽ അവധിക്കാല കുട്ടികളുടെ നാടകപരിശീലനക്കളരി 2022 മെയ് 29 ഞായറാഴ്ച 50 കുട്ടികളെ അരങ്ങിലെത്തിച്ചുകൊണ്ട് സാർത്ഥകമായി പരിസമാപ്തി കുറിക്കുകയാണ്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ ഈ നാടക ശില്പശാല മെയ് 2 ന് ആരംഭിച്ചു. നാടകശില്പശാലയിൽ കുട്ടികൾ ആർജ്ജിച്ച അനുഭവസമ്പത്തുമായി രൂപംകൊണ്ട നാടകം മെയ് 29 ഞായറാഴ്ച വൈകുന്നേരം 5.30 ന് കേരള സംഗീത നാടക അക്കാദമിയുടെ കെ.ടി. മുഹമ്മദ് സ്മാരക റീജണൽ തിയ്യറ്ററിൽ അരങ്ങേറുന്നു.
പ്രശസ്ത നാടക-സിനിമാ സംവിധായകൻ ഡോ. സി.കെ. തോമസ്, പ്രൊഫ. പി. എൻ. പ്രകാശ് എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കും. പ്രശസ്ത ചിത്രകാരൻ ദാമോദരൻ നമ്പിടി, മുതിർന്ന നാടക പ്രവർത്തകരായ ഹബീബ്ഖാൻ, കെ.പി. ആന്റണി, ചന്ദ്രൻ മുക്കാട്ടു കര, നാടകത്തിൽ പി.എച്ച്.ഡി നേടിയ ഡോ. ശശിധരൻ കളത്തിങ്കൽ, നാടക സാഹിത്യത്തിൽ അബുദാബി ശക്തി അവാർഡിന് അർഹനായ ഇ.ഡി. ഡേവിസ് എന്നീ സാംസ്കാരിക പ്രവർത്തകരെ രംഗചേതന ഈ വേളയിൽ ആദരിക്കുന്നു.
കുട്ടികളുടെ നാടകം മുഖംമൂടിക്കളി നാടകരചന, സംവിധാനം : കെ.വി. ഗണേഷ്
സംഗീതം : സത്യജിത്ത് & രാമചന്ദ്രൻ വടക്കിനിയത്ത് ദീപവിധാനം : ധനേഷ് (ഇൻവിസിബിൾ ലൈറ്റിംഗ് സൊലുഷ്യൻ) കല : ഫ്രാൻസിസ് ചിറയത്ത് കോറിയോഗ്രാഫി : കിരൺ കിഷോർ ലാലൂർ . സംവിധാന സഹായം : അൻസാർ അബ്ബാസ്, ഗ്രാംഷി പ്രതാപൻ, ഗൗതം ദേവ്, പ്രസീത, അച്ചു കെ.ജി .മാനേജർ : കെ.കെ. കിഷോർ ക്രിയേറ്റീവ് സപ്പോർട്ട് : വി.എസ്. ഗിരീശൻ രംഗാധികാരി : ഇ.ടി. വർഗ്ഗീസ്