അരങ്ങിലെ തീയായി വീരത്തായ് അരങ്ങിലെത്തി.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
സ്വാതന്ത്ര്യസമരവേദിയിലെ പെണ്ണിന്റെ പോർവീര്യം അരങ്ങിൽ ജ്വലിച്ചു. 1780ൽ ദക്ഷിണേ ന്ത്യയിൽനിന്നുള്ള രണ്ട് വനിതകൾ ബ്രിട്ടീഷ് കൊളോണിയലിസ്റ്റ് ഭരണകൂടത്തെ വിറപ്പിച്ചിരുന്നു. ശിവഗംഗയുടെ മഹാറാണി വേലനാച്ചിയാരുടെയും അനുയായി കുയിലിയുടെയും പോരാട്ടമാണത്. കുയി ലിയെ നമ്മൾ അറിയാതെ പോയതിന്റെ രാഷ്ട്രീയം പറയുകയാണ്
വീരത്തായ് ഡോക്യുഡ്രാമ.
ഹൈദരാലിയുടെ സഹകരണത്തോടെയാണ് യുദ്ധം ജയിച്ചതെന്നതും കുയിലി ദളിത് വംശജ ആയിരുന്നുവെന്നതുമാണ് ഇവരെ ചരിത്രത്തിൽൽനിന്ന് ഇല്ലാതാക്കാൻ ഹിന്ദുത്വവാദികളെ പ്രേരിപ്പി ഇത്. തമിഴ്നാട് ശിവഗംഗയിലെ കുടഞ്ചാവടയിൽ ഗ്രാമത്തിൽ ദലിത് കുടുംബത്തിൽ ജനിച്ച കുയിലി സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പോരാട്ടശബ്ദമായി മാറിയതാണ് ടാഗോർ ഹാളിലെ വേദിയിൽ നിറഞ്ഞത്. ഫ്ലോട്ടിങ് തിയറ്ററിന്റെ ആഭിമുഖ്യത്തിൽ ചിന്നൂസ് ചിലങ്കയാണ് ഡോക്യു ഡ്രാമ അവതരിപ്പിച്ചത്. നാടക രചനയും സംവിധാനവും നിർവ ഹിച്ചത് ബിച്ചുസ് ചിലങ്കയാണ്. നാടകത്തിന്റെ അവതരണത്തിനിടെ തീയാളിയത് ആശങ്കയുണ്ടാക്കി. തുടർന്ന് അൽപ്പനേരം നാടകം തടസ്സപ്പെടുകയും ചെയ്തു.