ടിക്കറ്റ് തിരിച്ച് നൽകണ്ടാത്ത കടം ആയി ഓൺലൈനിൽ വാങ്ങാം....രാവുണ്ണി വരിയും-വരയും നാളെ 7 മണിക്ക്
കോഴിക്കോട് : മലയാള നാടക പ്രവർത്തകരുടെ ആഗോള വെർച്വൽ കൂട്ടായ്മ ആയ ലോക നാടക വാർത്തകൾ (എൽ എൻ വി) പി എം താജ് അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂലൈ 29 ന് സംഘടിപ്പിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത നാടക പ്രവർത്തകനും നാടക കൃത്തും സംവിധായകനുമായ ഡോ. സാംകുട്ടി പട്ടംകരി നിർവ്വഹിക്കും.
തുടർന്ന് രാവുണ്ണി വരിയും വരയും എന്ന ഓൺലൈൻ നാടകാവതരണം.
കേരളത്തിലെ പ്രശസ്തരായ അഭിനേതാക്കൾ താജിന്റെ ശ്രദ്ധേയമായ രാവുണ്ണി നാടകം വായിക്കുമ്പോൾ നാടകത്തിലെ അതെ രംഗങ്ങൾ പ്രശസ്തരായ ചിത്ര കലാപ്രവർത്തകർ കാൻവാസിൽ പകർത്തുന്നു. കേരളത്തിലും കേരളത്തിന് പുറത്തും ജി സി സി ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും നിന്നുള്ള കലാകാരന്മാരും അഭിനേതാക്കളു മാണ് ഈ തത്സമയ നാടകാവതരണത്തിൽ പങ്കെടുക്കുന്നത്. ഈ പരിപാടിയിൽ നേരിട്ട് പ്രവേശനം സൂം ആപ്പിലൂടെ നൂറ് പേർക്ക് മാത്രം ആയിരിക്കും. ലോക നാടക വാർത്തകൾ ഫെയ്‌സ് ബുക്ക് പേജിലും യൂ ട്യൂബിലും നാടകം കാണുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ജൂലായ് 29 ന് വൈകീട്ട് 7 മണി മുതൽ 9 മണിവരെ സൂം ആപ്പിൽ
സംഘടിപ്പിക്കുന്ന ഈ നാടകാവതരണത്തിൽ, തിരിച്ചു നൽകില്ല എന്ന ഉറപ്പിൽ കടമായി ടിക്കറ്റ് വാങ്ങി, ഒരു നല്ല കടക്കാരനായി, പങ്കെടുക്കുവാൻ എല്ലാ നാടകാസ്വാദകരെയും ക്ഷണിക്കുന്നതായി എൽ എൻ വി അഡ്മിൻ അംഗങ്ങൾ അറിയിച്ചു.
*ടിക്കറ്റുകൾ തിരിച്ചടക്കണ്ടാത്ത കടമായി വാങ്ങാൻ താഴത്തെ ലാങ്ക് ക്ലിക്ക് ചെയ്യുക*????????????????????????????????????????
https://insider.in/-jul29-2029/event
L░o░k░a░ ░N░a░t░a░k░a░ ░V░a░r░t░h░a░k░a░l░