ആർക്കും പാടാം - ദേശീയ ഗാനോത്സവത്തിന് ഭാരത് ഭവൻ അപേക്ഷകൾ ക്ഷണിക്കുന്നു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ദശദിന സാംസ്‌കാരിക വിരുന്ന് സംഘടിപ്പിക്കുന്നു.
2022 ആഗസ്റ്റ് 6 മുതൽ 15 വരെ ഭാരത് ഭവൻ ഹൈക്യൂ തീയേറ്ററിലാണ് സാംസ്‌കാരിക വിരുന്നൊരുക്കുന്നത്. ആഗസ്ത് 8 ന് ആർക്കും പാടാം എന്ന പേരിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങളിലെ ദേശീയ ഗാനാലാപനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കും, ദേശീയത പ്രമേയമാക്കി ആഗസ്റ്റ് മാസം 10 ന് നടക്കുന്ന സംഘഗാന മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സർക്കാർ സർവ്വീസിലെ സാംസ്‌കാരിക കൂട്ടായ്മകൾ, സ്വകാര്യ സാംസ്‌കാരിക കൂട്ടായ്മകൾ എന്നീ സംഘങ്ങൾക്കും പ്രായഭേദമന്യേ ഈ പരിപാടികളിൽ പങ്കെടുക്കാം. വിജയികൾക്ക് ഉപഹാരവും സർട്ടിഫിക്കറ്റും നൽകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ, തൃപ്തി ബംഗാവ്, തൈയ്ക്കാട് പി ഒ. എന്ന വിലാസത്തിലോ This email address is being protected from spambots. You need JavaScript enabled to view it. എന്ന മെയിൽ വിലാസത്തിലോ അപേക്ഷകൾ ആഗസ്റ്റ് 5-നകം നല്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0471 – 4000 282 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടണം.