AKNNA തിരുവനന്തപുരം ജില്ല സമ്മേളനം നടത്തി
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ആൾ കേരള നൃത്ത നാടക അസോസിയേഷൻ (AKNNA) തിരുവനന്തപുരം ജില്ല സമ്മേളനം നടത്തി. പൊതുസമ്മേളനം, വിദ്യാഭ്യാസ അവാർഡ്ദാനം, കലാപ്രതിഭകളെ ആദരിക്കൽ, പ്രതിനിധി സമ്മേളനം തുടങ്ങി വിവിത പരിപാടി കളൊടെ നെയ്യാറ്റിൻകര ടൗൺ ഹാളിൽ വച്ചു നടന്നു.
പൊതുസമ്മേളനം കെ ആൻസലൻ എം എൽ എ ഉദ്ഘാടനം ചെയ്യ്തു ജില്ല വൈ: പ്രസിഡന്റ്പൂവച്ചൽ ജയൻ അദ്ധ്യക്ഷനായിരുന്നു. മുൻസിപ്പൽ ചെയർമാൻ പി.കെ രാജ്മോഹൻ, AKNNA സംസ്ഥാന ജന: സെക്രട്ടറി അജിത് പെരിങ്ങമ്മല, സംസ്ഥാന ട്രഷറർ ഷിബു പാർത്ഥസാരഥി, സംസ്ഥാന വൈ: പ്രസിഡന്റ് ഉണ്ണി സർഗവീണ, സംസ്ഥാന ജോ: സെക്രട്ടറി രാജേഷ് എടക്കണ്ടത്തിൽ, ജില്ല സെക്രട്ടറിചിത്രംഷാജി, പതാരം സന്തോഷ്, കുറ്റിയാണിക്കാട് ജ്യോതിഷ്, സുരേഷ് വിട്ടിയറം, രാജേഷ് ആനാവൂർ, ജില്ല ട്രഷറർ ജയിംസ് മൈലമൽ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സംമ്മേളനം AKNNA സംസ്ഥാന ജോ: സെ ക്രട്ടറി രാജേഷ് എക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യ്തു .