'അരങ്ങിന്റെ സാരഥി' പുസ്തക പ്രകാശനം നാളെ.
മലയാള നാടകവേദിയിലെ അതുല്യ പ്രതിഭയായ കഴിമ്പ്രം വിജയന്‍ ഓര്‍മ്മയായിട്ട് ഇരുപത്തിയേഴു വര്‍ഷം പിന്നിടുന്നു. ഈ കലാകാരന്റെ പ്രോജ്വലസ്മരണകള്‍ സജീവമായി നിലനിറുത്തുന്നതിനായി രൂപീകൃതമായ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനവും കെ. ആര്‍. കിഷോര്‍ രചിച്ച അരങ്ങിന്റെ സാരഥി എന്ന ജീവചരിത്ര കൃതിയുടെ പ്രകാശനവും കഴിമ്പം വിജയന്‍ അനുസ്മരണവും സംഘടിപ്പിക്കുന്നു. 2022 സെപ്റ്റംബര്‍ 4 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വലപ്പാട് ചന്തപ്പടിയിലുള്ള ഏങ്ങൂര്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ കേരള സംഗീത നാടക അക്കാദമി ആക്ടിംഗ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനന്‍ മുന്‍ MLAപ്രൊഫഃ കെ. യു അരുണന് നല്‍കിക്കൊണ്ട് പുസ്തകപ്രകാശനം നിര്‍വ്വഹിക്കുന്നു. ചടങ്ങില്‍ അഡ്വഃ വി.ഡി. പ്രേംപ്രസാദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഷിനിത ആഷിക് എന്നിവര്‍ പങ്കെടുക്കുന്നു. തുടര്‍ന്ന് കഴിമ്പ്രം തീയേറ്റേഴ്സിന്റെ നാടകഗാനങ്ങളുടെ അവതരണവും ഉണ്ടായിരിക്കുന്നതാണ്.