2021ലെ ബഹ്‌റൈൻ പ്രതിഭ നാടക പുരസ്‌ക്കാരത്തിനുള്ള രചനകൾ ക്ഷണിച്ചു.
ബഹ്‌റൈനിലെ സാംസ്ക്കാരിക രംഗത്ത് കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി പുത്തൻ സങ്കേതങ്ങളിലൂടെയും മികച്ച സംഘാടനത്തിലൂടെയും നവീനവും വ്യത്യസ്ഥവുമായ നിരവധി നാടകാനുഭവങ്ങൾ ബഹ്‌റൈൻ നാടക ലോകത്തിന് സമ്മാനിച്ച പുരോഗമന സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ ബഹ്‌റൈൻ പ്രതിഭയുടെ 'ബഹ്‌റൈൻ പ്രതിഭ നാടക പുരസ്‌കാര'ത്തിനുള്ള രചനകൾ ക്ഷണിച്ചു. രചയിതാക്കൾ ഇന്ത്യൻ പൗരന്മാരായിരിക്കണം. ലോകത്തിൽ എവിടെ താമസിക്കുന്നവർക്കും പങ്കെടുക്കാവുന്നതാണ്. 25000 രൂപയുടെ ക്യാഷ് അവാർഡും, ഫലകവും, കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾക്കൊള്ളുന്ന ജൂറിയാണ് രചനകൾ തിരഞ്ഞെടുക്കുക. പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്ന, ഒരു മണിക്കൂർ വരെ അവതരണ ദൈർഘ്യം വരാവുന്ന, 2021 ജനുവരി 1-ന് ശേഷമുള്ള, പ്രസിദ്ധീകരിച്ചതും, പ്രസിദ്ധീകരിക്കാത്തതും മൗലികവുമായുള്ള മലയാള നാടക രചനകളായിരിക്കും പുരസ്‌കാരത്തിനായി പരിഗണിക്കുക.