കേരള എൻ ജി ഒ യൂണിയൻ ഏകാങ്ക നാടക മത്സരം ഒക്ടോബർ 2 ന്
- വാർത്ത - ലേഖനം
കേരള എൻ ജി ഒ യൂണിയൻ സംഘടിപ്പിക്കുന്ന സംസ്ഥാന ജീവനക്കാരുടെ എട്ടാമത് ഏകാങ്ക നാടക മത്സരം അരങ്ങ് 22, സുൽത്താൻ ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ ഒക്ടോബർ 2 ന് രാവിലെ 9 മണിക്ക് ആരംഭിക്കും.
ജില്ലകളെ പ്രതിനിധീകരിച്ച് 15 നാടകങ്ങൾ അരങ്ങിലെത്തും. അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളും സമയ ക്രമവും.
രാവിലെ 9ന് കാർണിവൽ (സംഘ സംസ്കാര, തിരുവനന്തപുരം നോർത്ത്) 9.40 ന് ഇരകൾ പറയുന്നത് (അക്ഷര കലാസമിതി, തിരുവനന്തപുരം സൗത്ത്) 11ന് കൊക്കരക്കോ (ജ്വാല കലാസമിതി, കൊല്ലം) 11.40ന് കമ്പാർട്ട് മെന്റ് (പ്രോഗ്രസ്സീവ് ആർട്സ്, പത്തനംതിട്ട) 12.20ന് കക്കുകളി (റെഡ് സ്റ്റാർ എൻ ജി ഒ യൂണിയൻ, ആലപ്പുഴ) 1.20ന് ദേശാന്തരം (ഗ്രാന്മ, വയനാട്) 2ന് ആരോ ഒരാൾ (എൻ ജി ഒ ആർട്സ്, കോഴിക്കോട്) 2.40ന് ഉടുപ്പുകൾ (സംഘ വേദി, കണ്ണൂർ) 3.20ന് ഓട്ട (ജ്വാല കലാ കായിക സമിതി, മലപ്പുറം) 4ന് ആറാം നാൾ (എൻ ജി ഒ കലാവേദി. കാസർഗോഡ്) 4.40ന് ഉത്തമ പുസ്തകം (ഫോർട്ട് കലാവേദി, പാലക്കാട്) 5.20ന് എമർജൻസി എക്‌സിറ്റ് (സർഗ്ഗ വേദി, തൃശ്ശൂർ) 6ന് നോക്കു കുത്തികൾ (സംഘ സംസ്കാര, എറണാകുളം) 6.40ന് തീൻ മേശയിലെ ദുരന്തം (തീക്കതിർ കലാവേദി, കോട്ടയം) 7.20ന് മൂന്നു കാളയും മൂക്കു കയറും (കനൽ കലാവേദി, ഇടുക്കി)
അരങ്ങ് 22 നാടക മത്സരത്തിൽ മാറ്റ് ഉരക്കുന്ന എല്ലാ നാടക ബന്ധുക്കൾക്കും നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര നവ മാധ്യമ കൂട്ടായ്മയായ ലോക നാടക വാർത്തകൾ അംഗങ്ങളുടെ നാടകാഭിവാദ്യങ്ങൾ.