എം. ജി. സോമന്‍ അനുസ്മരണവും അമച്ച്വര്‍ നാടകമത്സരവും
- വാർത്ത - ലേഖനം
മലയാളത്തിലെ എക്കാലത്തെയും മികച്ച നടനായ എം.ജി. സോമന്‍ അനുസ്മരണാര്‍ത്ഥം തിരുവല്ലയില്‍ സംഘടിപ്പിക്കുന്ന ഓള്‍ കേരള
അമച്ച്വര്‍ നാടകമത്സരത്തിലേക്ക് നാല്പത്തി അഞ്ചു മിനിറ്റു ദൈര്‍ഘ്യമുള്ള നാടകങ്ങള്‍ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്നാം സമ്മാനാര്‍ഹര്‍ക്ക് മലയാള സിനിമ താര സംഘടനയായ ''അമ്മ (AMMA)'' നല്‍കുന്ന എവര്‍റോളിങ്ങ് ട്രോഫിയും ഇരുപത്തയ്യായിരം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് പതിനയ്യായിരം രൂപയും സമ്മാനമായി ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ നാടകസമിതികള്‍ക്കും കലാകാരന്മാര്‍ക്കും പ്രത്യേക ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. മികച്ച നടന്‍, നടി, സംവിധായകന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സ്‌ക്രിപ്റ്റിന് പ്രത്യേക ഉപഹാരം ലഭിക്കുന്നതായിരിക്കും. അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന നാടകസംഘങ്ങള്‍/ക്ലബ്ബുകള്‍/ കോളേജുകള്‍/കലാകാരന്മാര്‍ ഈ മാസം 20-ാം തീയതിക്ക് മുമ്പായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതും തുടര്‍ന്ന് സമ്പൂര്‍ണ സ്‌ക്രിപ്റ്റ് എം. ജി. സോമന്‍ ഫൗണ്ടേഷന്‍, മണ്ണടിപറമ്പില്‍ വീട്, തിരുമൂലപുരം പി.ഒ, തിരുവല്ല, പിന്‍. 689115 എന്ന മേല്‍വിലാസത്തിലോ താഴെ പറയുന്ന ഇ-മെയില്‍ ഐഡിയിലോ 30-10-2022 ന് മുന്‍പ് ലഭിക്കത്തക്കവണ്ണം അയക്കേണ്ടതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പരുകളില്‍ ബന്ധപ്പെടുക.
പ്രൊഫ. സി.എ. വര്‍ഗീസ് സാജന്‍ വര്‍ഗീസ്, ഡോ. റജിനോള്‍ഡ് വര്‍ഗീസ്
94474 01045 / 9847535454 / 9447148201
E-mail : This email address is being protected from spambots. You need JavaScript enabled to view it.