കേരള കലാമണ്ഡലം അവാർഡുകൾ പ്രഖ്യാപിച്ചു.
- വാർത്ത - ലേഖനം
2021ലെ കേരള കലാമണ്ഡലം അവാർഡുകൾ പ്രഖ്യാപിച്ചു. ഫെലോഷിപ്പ് , അവാർഡ് , എൻഡോവ്മെന്റ് എന്നിവയാണ് പ്രഖ്യാപിച്ചത്. കലാമണ്ഡലം ഇ.വാസുദേവൻ, കലാമണ്ഡലം എം ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് ഫെലോഷിപ്പ് . കഥകളി സംഗീതം, കഥകളി വേഷം, കഥകളി ചെണ്ട, കഥകളി മദ്ദളം, ചുട്ടി, കൂടിയാട്ടം, മോഹിനിയാട്ടം, തുള്ളൽ , കർണ്ണാടക സംഗീതം എന്നിവയിൽ 9 പേർക്കാണ് അവാർഡ് .
അവാർഡുകൾ :
കഥകളിവേഷം : കലാനിലയം ഗോപിനാഥൻ കഥകളി സംഗീതം : വൈക്കം പുരുഷോത്തമൻപിള്ള
കഥകളി ചെണ്ട : കലാമണ്ഡലം ശിവദാസ് (ഇരിങ്ങാലക്കുട)
കഥകളി മദ്ദളം : കലാമണ്ഡലം പ്രകാശൻ
ചുട്ടി : മാർഗി സോമദാസ്
കൂടിയാട്ടം: മാർഗി ഉഷ
മോഹിനിയാട്ടം: വിനീത നെടുങ്ങാടി
തുള്ളൽ : മുചുകുന്ന് പദ്മനാഭൻ
കർണ്ണാടക സംഗീതം : വി.ആർ ദിലീപ് കുമാർ, എ.എസ്.എൻ നമ്പീശൻ
പഞ്ചവാദ്യം പുരസ്കാരം : കുട്ടനെല്ലൂർ രാജൻമാരാർ (തിമില)
കലാഗ്രന്ഥം : ഡോ. സി.ആർ സന്തോഷ് (നാട്യശാസ്ത്രത്തിലെ രസഭാവങ്ങൾ)
ഡോക്യുമെന്ററി : വിനുവാസുദേവൻ (നിത്യഗന്ധർവ), എം.കെ.കെ നായർ സമഗ്ര സംഭാവന പുരസ്കാരം : വി ആർ വിമൽരാജ് സ്രക്രട്ടറി കഥകളി ക്ലബ് പത്തനംതിട്ട
യുവപ്രതിഭ അവാർഡ് : കലാമണ്ഡലം കൃഷ്ണദാസ് (തിമില),
മുകുന്ദരാജ സ്മ്യതി പുരസ്കാരം : കെ.വി ചന്ദ്രൻവാര്യർ (മരണാനന്തര ബഹുമതി)
കലാരത്നം എൻഡോവ്മെന്റ് : ഊരമന രാജേന്ദ്രൻ, വി. എസ് ശർമ്മ എൻഡോവ്മെന്റ് : കോട്ടക്കൽ ഹരികുമാർ (കഥകളി വേഷം)
പൈങ്കുളം രാമചാക്യാർ സ്മാരക പുരസ്കാരം : കലാമണ്ഡലം സിന്ധു
വടക്കൻ കണ്ണൻ നായർ സ്മ്യതി പുരസ്കാരം : മണലൂർ ഗോപിനാഥ്, കെ.എസ് ദിവാകരൻ നായർ സൗന്ധികം പുരസ്കാരം : പ്രഭാവതി കെ,
ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്മെന്റ് : കലാമണ്ഡലം പ്രവീൺ (കഥകളി വേഷം), കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് സ്മാരക അവാർഡ് : കലാമണ്ഡലം നാരായണൻ നമ്പീശൻ (മദ്ദളം)
നവംബർ 7 ന് കേരള കലാമണ്ഡലം ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങൾ സമ്മാനിക്കും. വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ, ഭരണസമിതി അംഗങ്ങളായ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ഡോ. ടി.കെ. വാസു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.