പാസ്സ്വേർഡ്
- ചെറുകഥ
മിനി എസ്സ്.എസ്സ്
ഒന്നു രണ്ട് തവണ ഹോൺ അടിച്ചിട്ടും ഗേറ്റ് തുറക്കാത്ത കൊണ്ടു അയാൾക്ക് ദേഷ്യം വന്നു. അയാൾ സ്കൂട്ടർ സൈഡിലേക്ക്സ്റ്റാൻഡ് ഇട്ടിട്ടു ഗേറ്റിന്റെ കുറ്റി മാറ്റി.വണ്ടീ ഷെഡിലേയ്ക്ക് കയറ്റി വച്ചു.അപ്പോഴേക്കും ഗീത ഡോർ തുറന്നു.ബാങ്കിൽ പോയില്ലേ. അയാൾ മറുപടി ഒന്നും പറഞ്ഞില്ല. ഡൈനിങ് ടേബിള്ഇല് വെളളം ഇരിപ്പുണ്ട്. അയാൾ അതെടുത്തു കുടിച്ചു. മുഖവും കഴുകി. കസേരയിൽ ഇരുന്നു. അവള്ക്ക് എന്തോ പന്തികേട്മണത്തു.
നീ എന്റെ ഫോണിലേക്ക് ഒന്ന് വിളിച്ചേ.അയാൾ പറഞ്ഞു. നിങ്ങൾ ഫോണ് കൊണ്ട് പോയില്ലായിരുന്നോ. നീ പറയുന്ന കേട്ടാൽ മതി. അയാളുടെ സ്വരം മാറി. അവൾ നമ്പർ ഡയൽ ചെയ്തു. യുവർ നമ്പർ ഈസ് നോട്ട് റീച്ചാബിള്. ഫോൺ എന്തിയെ. അവൾ വീണ്ടും ചോദിച്ചൂ. അപ്പോഴും അയാൾ ഒന്നും മിണ്ടിയില്ല. അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി. ബാങ്കിൽ കയറാൻ നേരം ഫോൺ ഉണ്ടായിരുന്നു. അവിടെ ചെന്ന് ഫോൺ നോക്കുമ്പോൾ പോക്കറ്റിൽ ഇല്ല. അയ്യോ.. അവൾ ഉറക്കെ പറഞ്ഞു. എവിടെ കളഞ്ഞു. പോലീസിൽ കംപ്ലയിന്റ് ചെയ്യണ്ടേ. അയാൾ ഒന്നും മിണ്ടിയില്ല.
അവൾ കുറച്ചു നേരം കൂടി അയാളുടെ അടുത്ത് പേടിച്ചു പേടിച്ചു നിന്നു. പിന്നെ അവൾ അടുക്കളയിലേയ്ക്ക് പോയി. കഴിഞ്ഞ ലീവിന് മോളു വന്നപ്പോള് വാങ്ങി തന്ന റെഡ് മി നോട്ട് ഫോൺ ആണ്. ഡ്യുവല് സിം, ക്യാമറ ഒക്കെ ഉള്ള ഫോൺ. അച്ഛൻ റിട്ടയേർഡ് ആയി ഇരിക്കുവല്ലേ. ഫേസുബൂക്ക് വാട്സ്ആപ്പ് ഉം ഒക്കെ അവൾ തന്നെ ഓപ്പൺ ചെയ്തു തന്നു. ഗൂഗിൾ പേ ഡൌൺലോഡ് ചെയ്തു തന്നൂ. ഓരോന്നിനും ഓരോ പാസ്സ്വേർഡ് യൂസർ ഐഡി. അയാൾക്ക് ആകെ കൺഫ്യൂഷൻ ആയി. ഇതെല്ലാം കൂടി എങ്ങനെ ഓർക്കും കുട്ടി. അയാൾ ചോദിച്ചു. അച്ഛാ അതും ഈ ഫോണിൽ സേവ് ചെയ്തു വയ്ക്കാം. അവൾ തന്നെ ഒരു ഫോൾഡർ ഉണ്ടാക്കി അതെല്ലാം ടൈപ്പ് ചെയ്തു കേറ്റി. എല്ലാ പാസ്സ്വേർഡ് ഉം അവളുടെ പേരുമായിട്ട് ലിങ്ക് ആണ്. എന്നാലും അയാൾക്ക് ആകെ കൺഫ്യൂഷൻ ആണ്.ചിലതിൽ ലോവര് കേസ് ചിലതിൽ നമ്പർ. എല്ലാം ഫോണിൽ ഉണ്ടല്ലോ അയാൾ ആശ്വസിച്ചു. മുൻപ് എന്തോരം ഫോൺ നമ്പർ തനിക്ക് മനപാഠം ആയിരുന്നു. അയാൾ ഓർത്തു. സാറിന്റെ ഓർമ അപാരം എന്നാണ് സഹപ്രവര്ത്തകര് പറയുന്നേ. മോളും പറയും അച്ഛന് ഈ ഡേറ്റ് ഒക്കെ എങ്ങനാ ഇത്രേം ഓർമ്മ എന്ന്. ഇപ്പൊ അതൊക്കെ വെറും സ്വപ്നം. മൊബൈൽ ഫോൺ വന്നതോടെ എല്ലാം ഫോണിൽ സേവ് ചെയ്യൽ ആയി. ആദ്യം നോക്കിയയുടെ ഒരു ചെറിയ ഫോൺ ആയിരുന്നു. അതിൽ നമ്പർ സേവ് ചെയ്തതോടെ ഗീതേടേ നമ്പർ പോലും ഒരു സംശയം ആണ്. ഇടയ്ക്കിടെ ഗീതെടേം മോളുടേം നമ്പർ മനപാഠം ആക്കും. എന്നിട്ടും അതൊക്കെ എന്നോ മറവിയുടെ മാറാലയ്ക്കുള്ളില്ആയി.
ഗൂഗിൾ പേ ഒക്കെ ഉള്ളതല്ലേ നിങ്ങൾ ഇങ്ങനെ ഇരിക്കാതെ ഫോൺ തിരക്ക്. അയാൾ വീണ്ടും സ്കൂട്ടർ എടുത്തു നിരത്തിലേയ്ക്ക് ഇറങ്ങി. എവിടെ വച്ചാണ് ഫോൺ നഷ്ടം ആയതു അയാൾക്ക് അറിഞ്ഞൂടാ. ബാങ്കിൽ പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി എങ്കിലും അവിടെ അല്ല പോയത് എന്ന് തനിക്ക് അല്ലേ അറിയാവൂ.
പോലീസ് സ്റ്റേഷനിൽ ചെന്ന് കംപ്ലയിന്റ് രജിസ്റ്റർ ചെയ്തു. എവിടെ വച്ചാണ് നഷ്ടപ്പെട്ടത്. സാർ അതു ഞാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷന് ഇല് വണ്ടീ പാർക്കിംഗ് ഏരിയയിൽ വണ്ടീ പാർക്ക് ചെയ്തു. ഒരു പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാൻ ആയി പേഴ്സ് നോക്കിയപ്പോള് പാന്റിന്റെ പോക്കറ്റിൽ മൊബൈൽ ഇല്ല. സാധാരണ ഞാൻ ഷര്ട്ട്ന്റ്റെ പോക്കറ്റിൽ ആണ് ഫോണ് ഇടാരൂ ഇന്ന് ടീ ഷർട്ട് ഇട്ടതു കൊണ്ട് മൊബൈൽ പന്റിന്സില് ഇട്ടു. എവിടെ കളഞ്ഞു എന്ന് ഓർമ ഇല്ല. ഫോൺ നമ്പർ ഉൾപ്പടെ എഴുതി കംപ്ലയിന്റ് രജിസ്റ്റർ ചെയ്തു. വേറൊരു മൊബൈൽ നമ്പർ കൂടി വയ്ക്കാൻ പറഞ്ഞപ്പോൾ ഗീതേടേ നമ്പർ കൊടുക്കാൻ നേരം വീണ്ടും ഒന്ന് അറച്ചു. ലാസ്റ്റ് നമ്പർ 28 ആണോ 25 ആണോ.പിന്നെ രണ്ടും കൽപ്പിചു അങ്ങ് പറഞ്ഞു കൊടുത്തു.
പാസ്സ്വേർഡ് ഒക്കെ അയാൾ ഒരു നോട്ട് ബുക്കിൽ കുറിച്ച് വച്ചിട്ടുണ്ടായിരുന്നു. വീട്ടിൽ വന്നു അയാൾ മൊത്തം അതു നോക്കി. എടീ ഇവിടെ ഒരു ചെറിയ നോട്ട് ബുക്ക് ഇരുന്നത് നീ കണ്ടോ. ഇല്ല. അവൾ വേഗം പറഞ്ഞു. അതു അവളുടെ സ്ഥിരം പരിപാടി ആണ്. എന്തേലും കണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം റെഡിമേഡ് ആണ്. ഒന്ന് രണ്ടു വട്ടം തിരഞിട്ടും അയാൾക്ക് നോട്ട്ബുക്ക് കിട്ടിയില്ല. ഇനി എങ്ങനെ പാസ്സ്വേർഡ് കിട്ടും. പാസ്സ്വേർഡ് ഇല്ലാതെ കമ്പ്യൂട്ടറിൽ കൂടെ ഫേസ്ബുക്ക് ഇൽ കയറാനും പറ്റില്ല.
വൈകുന്നേരം വരെ അയാൾ ആകെ ഒരു പരവേശത്തില് ആയിരുന്നു. റെയിൽവേ സ്റ്റേഷനിൽ കാത്തു നില്ക്കാം എന്ന് അയാൾ അയാളുടെ ഫേസ്ബുക്ക് ഫ്രീണ്ടിന് വാക്ക് കൊടുത്തത് ആണ്. അവര് ദൂരെന്നു വരുകയാണ്. എരങ്ങീട്ട് എന്നെ വിളിച്ചു കാണും. ഞാന് ഒരു ദുഷ്ടനും പറ്റിപ്പുകാരനും ആണെന്ന് അവർ വിചാരിച്ചിട്ടുണ്ടാവില്ലേ. ഇത്രേം കാലം ഇല്ലാത്ത മോഹങ്ങള് ആണ് ഇതിനൊക്കെ കാരണം. ഫേസ്ബുക്ക് ലൈക് ലും കമെന്റ് ലും തുടങ്ങിയ ബന്ധം. തുടര്ന്നു ചാറ്റിങ് പതിവായി. തമ്മില് ഒന്നു കാണാണ്ടേ എന്നു അവര് ത്തന്നെയാണ് അദ്യം പറഞ്ഞതു. എനിക്കും ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും നല്ല കുട്ടി എന്ന ലേബല്ഇല് ചെറുതിലെ വലര്ന്ന കൊണ്ട് എനിക്കു അങ്ങോട്ട് ചോദിക്കാന് ഒരു ജാള്യത ആയിരുന്നു. ഒരു പ്രൈമറി സ്കൂള് അധ്യാപിക. മക്കള് രണ്ടും വിദേശതാണ്. ഹസ്ബണ്ട് മരിച്ചതാണോ ഉപേക്ഷിച്ചതാണോ എന്നു പറഞ്ഞിട്ടില്ല.. ആ ടോപ്പിക് അതികം പറയാറ് ഇല്ല. വേറെ നൂറു കൂട്ടം കാര്യങ്ങള് ചാറ്റിങ്ങിന് ഉള്ള കൊണ്ട് ഞാനും അതില് കേറി പിടിക്കാറില്ല. അങ്ങോട്ട് ചെല്ലാന് കുറെ ക്ഷണിച്ചതാണ്. പിന്നെ പറയും മാഷ് ഇങ്ങോട്ട് വരണ്ട. നാട്ടില് എന്നെ അറിയാത്തവര് ആരുമില്ല. പഠിപ്പിച്ച പിള്ളേര് ആണ് അധികവും. വെറുതെ വയസ്സു കാലത്ത് ചീത്ത പേര് കേള്പ്പിക്കണ്ടല്ലോ. ഞാന് അങ്ങോട്ട് വരാം മാഷെ. ആറ്റുകാല് അമ്മയെയും ഒന്നു കാണാം. അങ്ങനെ നിശ്ചയിച്ചു വന്നതാണ്. പ്ലാറ്റ്ഫോമില് ഞാന് വെയിറ്റ് ചെയ്യാം എന്ന് ഉറപ്പ് കൊടുത്തു. കഴിഞ്ഞ വര്ഷം ചേട്ടന്റെ മോന് അമേരികയില് നിന്നു വന്നപ്പോള് തന്ന ടിഷീര്ട് എടുത്തു നോക്കി. പാകം തന്നെ. അന്ന് അവനോടു ഞാന് വയസ്സായത് നീ അറിഞ്ഞില്ലെട എന്നു ചോദിച്ചതു ആണ്. ഇങ്ങനെ ഒരു ആവശ്യം വരുമെന്നു ആര് അറിഞ്ഞു. ഷര്ട്ട് മതി ആയിരുന്നു. ഈ ടീ ഷര്ട്ട് ആണ് വിനയായത്.
ഇപ്പോ അവര് തിരിച്ചു പോയി കാണുമോ. ആറ്റുകാല് പോയി കാണുമോ. സ്റ്റേഷന്ഇല് എന്നെ കാണാഞ്ഞപ്പോള് എന്തു കരുതി കാണും. അയാള്ക്ക് ആകെ ടെന്ഷന് ആയി. ഫോണ് കളഞ്ഞതിനെക്കാള് അയാളെ വേദനിപ്പിച്ചത് പാസ്സ്വേഡ് എഴുതി വചിരുന്ന ബുക്ക് നഷ്ടപ്പെട്ടതാണ്. ഇനി ഫേസ്ബുക്കില് ലോഗീന് ചെയ്യാനെല് പാസ്സ്വേഡ് വേണം. അയാള് ഫേസ്ബുക്ക് പാസ്സ്വേഡ് ഓര്മിച്ചു എടുക്കാന് ശ്രമിച്ചു അവാര് അപ്പോഴേക്കും എന്നെ ആന്ഫ്രെന്ഡ് ചെയ്യും. ഓര്ക്കുന്തോറും അയാള്ക്ക് പരവേശം ആയി. ഒന്നും വേണ്ടായിരുന്നു. സ്വന്തം ഫേസ്ബുക്ക് അക്കൌനില് കയറാന് പാസ്സ്വേഡ് വേണം എന്ന നിബന്ധന വച്ച സുക്കരണണോട് അയാള്ക്ക് ആദ്യമായി ദേഷ്യം തോന്നി. ഇന്നലെ വരെ സുക്കരണന് ആയിരുന്നു അയാളുടെ ദൈവം.
ഫോണ് അടിക്കുന്ന സൌണ്ട് കേട്ടു ആണ് അയാള് ആകാംഷയോടെ നോക്കി. ഗീത ആരോടൊ സമസാരിക്കുന്നു. സ്റ്റേഷനില് നിന്നാകുമോ അയാള് ആകാംഷയോടെ നോക്കി. അവളുടെ കൂടുകാരികള് ആരോ ആണ്. അയാള് വീണ്ടും വീണ്ടും ഫേസ്ബുക്ക് പാസ്സ്വേഡ് ഓര്മിച്ചു എടുക്കാന് ശ്രമിച്ചു. സങ്കടം കൊണ്ട് അയാളുടെ കണ്ണു നിറഞ്ഞു. അയ്യേ ആണ് പിള്ളേര് കരയുമോ. അമ്മ ചോദിക്കുമ്പോലെ അയാള്ക്ക് തോന്നി. അയാള് വീണ്ടും പാസ്സ്വേഡ് ഓര്ക്കാന് ശ്രമിച്ചു.