ഉറങ്ങുവാനുള്ളതല്ല വിപ്ലവമെന്ന് ചെഗുവര
എ. സെബാസ്റ്റ്യൻ
തോക്കിന് മുന്നിൽ 'പതറാതെ'വിപ്ലവം നയിച്ച ചെഗുവരയുടെ കഥ ഏ ആർ രതീശൻ നാടകമാക്കിയപ്പോൾ അത് പുതിയൊരു കാഴ്ചയാകുന്നു ആ കാഴ്ചയെ നടനിലൂടെ പകർന്നപ്പോൾ ആ ധീര വിപ്ലവകാരിയുടെ ജീവിതം പ്രേക്ഷകരിലേക്കെത്തി. പാവങ്ങളുടെ രക്ഷക്കായി പ്രവർത്തിക്കുന്നവരോ? പ്രവർത്തിക്കണമെന്ന് മനസ്സാൽ ആഗ്രഹിക്കുന്നവരോ കാണുവാൻ ഇഷ്ടപ്പെടുന്നതെല്ലാം നാടകം നൽകുമ്പോൾ ആ ലഹരി കാണികളിലേക്ക് പകരുന്നുണ്ട്. കൊല്ലുവാൻ തോക്ക് ചൂണ്ടുമ്പോൾ പോലും ഭയം ലേശമില്ലാതെ വെടിവെയ്ക്കുന്നവനെ വെല്ലുവിളിക്കുമ്പോൾ പതർച്ച സംഭവിക്കുന്നത് ധീരമായി മരണത്തെ നേരിടുവാൻ കാണിക്കുന്ന കരുത്ത് വിപ്ലവത്തിലൂടെ നീതി ലഭിക്കാനാണ്. അതിന് എന്തും സഹിക്കുവാൻ തയ്യാറാകുന്നവന് എന്ത് പേടി. വിപ്ലവ പാരയിൽ നിന്നും വ്യതിചലിക്കാൻ മക്കളും ഭാര്യയും പ്രലോഭനമായി വരുമ്പോൾ തന്നെ പ്രതി ഇറങ്ങി തിരിച്ചവരുടെ രക്ഷയെ പ്രതി എന്നും നേരിടുവാൻ സന്നദ്ധനാകുമ്പോൾ ആ ധീരതയ്ക്ക് മുന്നിൽ എന്ത് വില പോകുവാൻ. കുടുംബത്തെ പ്രതി ഒതുങ്ങാതെ പ്രവർത്തിക്കാൻ കരുത്താക്കുന്നത് അടിച്ചമർത്തപ്പെട്ടവരുടെ രക്ഷയെ പ്രതിയാണ്. വിപ്ലവം നടത്തുവാൻ ഒന്നും പ്രതിബന്ധമല്ലെന്ന് നമ്മെ ഓർമ്മിപ്പിച്ചു കൊണ്ട് എന്തേ വിപ്ലവത്തെ പടിക്ക് പുറത്ത് നിറുത്തിക്കൊണ്ട് നിങ്ങൾ ഉണ്ട് ഉറങ്ങി ഉണ്ണിയുണ്ടാക്കി കഴിഞ്ഞാൽ മതിയോ എന്ന് നെഞ്ച് തറക്കുന്ന ചോദ്യം ചോദിച്ചിട്ടും നമുക്കൊരു കുലുക്കവുമില്ലാതെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് എല്ലാം അടിയറ വെയ്ക്കുന്നവരുടെ നേർക്കാണ് ചെഗുവര എന്ന നാടകം തറഞ്ഞ് കയറുന്നത്. നിങ്ങൾക്ക് എങ്ങനെയും ജീവിക്കാം നിങ്ങൾക്ക് വേണ്ടി എന്നാൽ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണമെങ്കിൽ പലതും ത്യജിക്കേണ്ടി വരും.