2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.
- വാർത്ത - ലേഖനം
തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടി ആണ് മികച്ച നടൻ. നൻപകൽ നേരത്തെ മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. മികച്ച നടിയായി വിൻസി അലോഷ്യസിനെയാണ് ജൂറി തെരഞ്ഞെടുത്തത്. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ.
സംവിധായകനുള്ള പ്രത്യേക ജൂറി പരാമർശം വിശ്വജിത്ത് എസ്, രാജീഷ് എന്നിവർക്കാണ്. ട്രാൻസ് ജെൻഡർ വിഭാഗത്തിൽ ശ്രുതി ശരണ്യത്തിനാണ്.
154 ചിത്രങ്ങൾ മത്സരത്തിനുണ്ടായിരുന്നു. പ്രാഥമികതലത്തിലെ രണ്ടു ജൂറികൾ (ഉപസമിതികൾ) വിലയിരുത്തിയ 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറി കണ്ടത്. മികച്ച നടൻ മമ്മൂട്ടി, നടി, സിനിമ, സംവിധായകൻ എന്നീ വിഭാഗങ്ങളിൽ ശക്തമായ മത്സരമുണ്ടായെന്നാണ് സൂചന. കുട്ടികളുടെ വിഭാഗത്തിൽ എട്ടുചിത്രവും മത്സരിച്ചു. ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷായിരുന്നു അന്തിമ ജൂറി അധ്യക്ഷൻ.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് ചലച്ചിത്ര അവാർഡ് വിതരണം ഇന്നത്തേക്ക് മാറ്റിയത്. ഉമ്മൻ ചാണ്ടിക്ക് ആദരം അർപ്പിച്ച ശേഷമാണ് മന്ത്രി സജി ചെറിയാൻ അവാർഡ് പ്രഖ്യാപനം നടത്തിയത്.
അഭിനയം പ്രത്യേത ജൂറി അവാർഡ്: കുഞ്ചാക്കോ ബോബൻ, അലൻസിയർ
മികച്ച സ്വഭാവ നടി - ദേവി വർമ
മികച്ച സ്വഭാവ നടൻ - പിവി കുഞ്ഞികൃഷ്ണൻ മികച്ച സംവിധായകൻ-
മികച്ച വിഷ്വൽ എഫ്- അനീഷ് ടി, സുമേഷ് ഗോപാൽ മികച്ച ചലച്ചിത്ര ഗ്രന്ഥം- സിനിമയുടെ
ഭാവനാദേശങ്ങൾ സിഎസ് വെങ്കിടേശ്വരൻ കുട്ടികളുടെ ചിത്രം - പല്ലൊട്ടി 90 കിഡ്സ് നവാഗത സംവിധായകൻ - ഷാഹി കബീർ മികച്ച ജനപ്രിയ ചിത്രം- എന്നാൽ താൻ കേസ് കൊട്
നൃത്ത സംവിധാനം- ഷോബി പോൾ രാജ് ഡബ്ബിംഗ് ആർട്ടിസ്റ്റ്- പൗളി വത്സൻ, ഷോബി തിലകൻ
വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണൻ
ശബ്ദമിശ്രണം - വിപിൻ നായർ സിങ്ക് സൗണ്ട്- വൈശാഖ് പിബി
മേക്കപ്പ് അപ്പ്- റോണക്സ് സേബ്യർ കലാ സംവിധായകൻ- ജ്യോതിഷ് ശങ്കർ ചിത്ര സംയോജകൻ - നിഷാദ് യൂസഫ് പിന്നണി ഗായിക- മൃദുല വാര്യർ
പിന്നണി ഗായകൻ - കപിൽ കപിലൻ
പശ്ചാത്തല സംഗീതം- ഡോൺ വിൻസെന്റ്
സംഗീത സംവിധായകൻ- എം ജയചന്ദ്രൻ
ഗാനരചന- റഫീക്ക് അഹമ്മദ്
തിരക്കഥ- രാജേഷ് കുമാർ ആർ
തിരക്കഥാ കൃത്ത് രതീഷ് ബാലകൃഷ്ണ
പൊതുവാൾ മികച്ച ഛായാഗ്രഹണം- മനീഷ് മാധവൻ, ചന്തു
സെൽവരാജ്
മികച്ച കഥാകൃത്ത് - കമൽ കെഎം ബാലതാരം - സന്മയ സോൺ, മാസ്റ്റർ ഡാവിഞ്ചി
രചനാവിഭാഗത്തിൽ 18 പുസ്തകങ്ങളും 44 ലേഖനങ്ങളുമാണ് പരിഗണനക്ക് വന്നതെന്ന് സജി ചെറിയാൻ പറഞ്ഞു.