കേരള സംഗീത നാടക അക്കാദമി നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള സംഗീത നാടക അക്കാദമി നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിന് ബി.ടി.എ 1, 2, 3 വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും, എം.ടി.എ 1, 2 വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രതിമാസം 1,500/- രൂപയായിരിക്കും ഓരോ വിഭാഗത്തിനും സ്‌കോളര്‍ഷിപ്പ് തുക നല്‍കുന്നത്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 1,00,000/- രൂപയില്‍ കവിയരുത്. ബി.ടി.എ പ്രതിവര്‍ഷം 10 കുട്ടികള്‍ വീതം ആകെ 30 കുട്ടികളെയും എം.ടി.എ പ്രതിവര്‍ഷം 8 കുട്ടികള്‍ വീതം ആകെ 16 കുട്ടികളെയുമാണ് കൂടിക്കാഴ്ചക്ക് വിധേയമായി സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കുക.
സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള അപേക്ഷാഫോറവും നിയമാവലിയും കേരള സംഗീത നാടക അക്കാദമിയുടെ http://www.keralasangeethanatakaakademi.in എന്ന വെമ്പ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അപേക്ഷാഫോറം നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 2022 ജൂണ്‍ 15ന് വൈകീട്ട് അഞ്ചിനകം അപേക്ഷകള്‍ വകുപ്പ് മേധാവി മുഖേന അക്കാദമിയില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0487 - 2332134.