ജന്മനാട്ടിൽ ദിനേശ് കുറ്റിയിലിന് ചികിത്സാ സഹായ കമ്മറ്റി രൂപീകരിക്കുന്നു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കൊവിഡ് വ്യാപനത്തിന്റെ രൂക്ഷതയില്‍ തകര്‍ന്നുപോയ നാടകകലാകാരന്മാര്‍ക്കു വേണ്ടി കയ്യുംമെയ്യും മറന്നു സ്വയം സമര്‍പ്പിച്ച പ്രശസ്ത നാടക നടന്‍ ശ്രീ. ദിനേശ് കുറ്റിയില്‍ ഇന്ന് മരണത്തെ തോല്‍പ്പിക്കാനുള്ള പോരാട്ടത്തിലാണ്. ശ്രീ. ശിവജി ഗുരുവായൂരിന്റെ നേതൃത്വത്തില്‍ . 'അരങ്ങും അണിയറയും' കാസര്‍കോഡു മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിച്ച അതിജീവനയാത്രയുടെ മുന്നണിയില്‍ ഉണ്ടായിരുന്ന ശ്രീ. ദിനേശ്, യാത്രയുടെ അവസാനം കൊവിഡ് ബാധിതനാവുകയായിരുന്നു. ഒപ്പം കടുത്ത ന്യുമോണിയയും ബാധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയിലെത്തിയ ദിനേശിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കേട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്കായി വന്‍തുക ആവശ്യമായതിനാല്‍ സുഹൃത്തുക്കളും സമൂഹമാദ്ധ്യമങ്ങളും ദിനേശിനായി കൈകോര്‍ക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. തലച്ചോറില്‍ പലയിടങ്ങളിലായി രക്തം കട്ടപിടിച്ചതിനാല്‍ ദീര്‍ഘകാല ചികിത്സ ആവശ്യമായി വന്നിരിക്കുകയാണ്. ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ എക ആശ്രയം ദിനേശാണ്. ആ കുടുംബത്തിന്റെ നിലനില്‍പ്പിനായി, ദിനേശിന്റെ അതിജീവനത്തിനായി വന്‍തുക സമാഹരിക്കേണ്ടതുണ്ട്. അതിനുവേണ്ടി നവംബര്‍ 21 ഞായറാഴ്ച 3 മണിക്ക്, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ യോഗം പ്രശസ്ത നാടക നടന്‍ ശിവജി ഗുരുവായൂരിന്റെ നേതൃത്വത്തില്‍ എം. ജെ. ഹൈസ്കൂളില്‍ നടത്തുന്നു.