എം.എ സംഗീതം വിദ്യാര്‍ത്ഥികള്‍ക്ക് കേരള സംഗീത നാടക അക്കാദമി സ്‌കോളര്‍ഷിപ്പ് നല്‍കുന്നു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള സംഗീത നാടക അക്കാദമി എം.എ സംഗീതം ഒന്ന്, രണ്ട് വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. പ്രതിമാസം 1500 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകയായി നല്‍കുന്നത്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. എം.എ ദ്വിവത്സര കോഴ്‌സിന് പഠിക്കുന്ന എട്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് അഭിമുഖത്തിനുശേഷം സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അപേക്ഷഫോറവും നിയമാവലിയും കേരള സംഗീത നാടക അക്കാദമിയുടെ വെബ്സൈറ്റായ http://www.keralasangeethanatakaakademi.in ല്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ജൂലൈ എട്ടിന് വൈകീട്ട് അഞ്ചിനകം അപേക്ഷകള്‍ വകുപ്പ് മേധാവി മുഖേന അക്കാദമിയില്‍ സമര്‍പ്പിക്കണം. രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിൻ്റെ മേലാധികാരിയില്‍ നിന്ന് തൃപ്തികരമായി പഠനം നടത്തുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍ - 0487-2332134, 2332548.