7 മണിക്കൂർ മൗനത്തിനു ശേഷം മിണ്ടി ഫെയ്സ്ബുക്കും വാട്സാപ്പും; ‘ഹായ്, ഹലോ’
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ചെറിയ ഇടവേളയ്ക്കു ശേഷം സജീവമായി സമൂഹമാധ്യമലോകം. പണിമുടക്കിയ സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ വീണ്ടും പ്രവർത്തനസജ്ജമായി. ഏഴു മണിക്കൂറിലേറെ നീണ്ട തകരാറാണ് പരിഹരിച്ചത്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹമാധ്യമങ്ങളുടെയും മറ്റു വെബ് അധിഷ്ഠിത സേവനങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടതായി ഉപഭോക്താക്കൾ അറിയിച്ചു. ഇന്ത്യയിൽ ഫെയ്സ്ബുക് സേവനങ്ങൾ രാത്രി ഒൻപതോടെയാണു നിലച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് പരാതി ഉയരവെ, പ്രശ്നം എത്രയുംവേഗം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നു ഫെയ്സ്ബുക് പ്രതികരിച്ചിരുന്നു. ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ നെയിം സിസ്റ്റം (ഡിഎൻഎസ്) തകരാറാണു കാരണമെന്നാണു വിലയിരുത്തൽ.
ഫെയ്‌സ്ബുക്കിന്റെ സുരക്ഷാവീഴ്ച വെളിപ്പെടുത്തിയത് മുന്‍ ജീവനക്കാരി.
വാഷിംഗ്ടൺ: ഫേസ്ബുക്കിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരിയായ ഫ്രാൻസസ് ഹാഗൻ. രണ്ട് വർഷം ഫേസ്ബുക്കിന്റെ സിവിക് ഇൻഫർമേഷൻ ടീമിലെ പ്രൊഡക്ട് മാനേജരായിരുന്നു അവർ
“ഞാൻ മുമ്പ് പല സമൂഹമാദ്ധ്യമങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ, ഫേസ്ബുക്കിൽ സ്ഥിതി വളരെ ഗുരുതരമാണ്. സുരക്ഷയ്ക്ക് മേൽ ലാഭമുണ്ടാക്കുകയാണ് ഫെയ്‌സ്ബുക്ക്” - ഹാഗൻ പറഞ്ഞു
ഫെയ്‌സ്ബുക്കിലെ വിദ്വേഷ പ്രചരണം, വിഭജനമുണ്ടാക്കും വിധമുള്ള രാഷ്ട്രീയ പ്രസ്താവനകൾ, വ്യാജ വാർത്ത എന്നിവയുടെ ഉറവിടങ്ങൾ സംബന്ധിച്ച് ഫേസ്ബുക്കിന് ധാരണയുണ്ടായിരുന്നു. എഫ്. ബി ആപ്പുകൾ വിപരീതമായി ബാധിക്കുന്നുണ്ടെന്ന് ഫേസ്ബുക്കിന് അറിയാമായിരുന്നുവെന്നും ഹാഗൻ താൻ പുറത്തുവിട്ട രേഖകളിൽ വ്യക്തമാക്കി.
എഫ്. ബി അൽഗൊരിതത്തിൽ വലിയ പ്രശ്‌നങ്ങളുണ്ട്. അഞ്ച് മിനിറ്റ് നേരം എഫ്. ബി സ്‌ക്രോൾ ചെയ്യുന്ന ഒരാളെ കാണിക്കുന്ന ഉള്ളടക്കങ്ങളെല്ലാം അയാളുടെ മുൻകാലത്തെ ഇടപെടലുകളെ (engagement) അടിസ്ഥാനമാക്കിയാണ്.
2020 ലെ യുഎസ് കാപിറ്റോള്‍ ആക്രമണവും ഹാഗൻ ചൂണ്ടിക്കാണിക്കുന്നു.
ഇൻസ്റ്റഗ്രാമുമായി ബന്ധപ്പെട്ട ഗവേഷണ വിവരങ്ങൾ വാൾസ്ട്രീറ്റ് ജേണലിന് നൽകിയത് ഹാഗനാണ്. സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ നൽകുന്ന സംഘടനയായ വിസിൽബ്ലോവർ എയ്ഡിന്റെ സഹായത്തിലാണ് ഹാഗൻ വിവരങ്ങൾ പുറത്തുവിട്ടത്.
ഫെയ്‌സ്ബുക്കിന് സുരക്ഷയേക്കാള്‍ പ്രധാനം വളര്‍ച്ചയാണെന്നത് രേഖകളില്‍ വ്യക്തമാണെന്ന് ഫ്രാന്‍സെസ് പറയുന്നു. സെലിബ്രിറ്റികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മറ്റ് ഉന്നതര്‍ക്കും കമ്പനി പ്രത്യേകപരിഗണന നല്‍കുന്നു. സാധാരണ ഉപയോക്താക്കളുടെ സുരക്ഷാ കമ്പനിക്ക് വിഷയമല്ല. സുരക്ഷ വര്‍ധിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണമുണ്ടാക്കാനാണ് ശ്രമം. യു.എസ്. തിരഞ്ഞെടുപ്പുസമയം തെറ്റായ വിവരങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ സുരക്ഷ ശക്തമാക്കിയിരുന്നു. പക്ഷേ, അത് താത്കാലികം മാത്രമായിരുന്നു. ജനാധിപത്യത്തെ ചതിക്കുകയാണ് കമ്പനി ചെയ്തതെന്നും അവര്‍ പറഞ്ഞു.