വിജയരാജമല്ലിക എഴുതുന്ന സ്ഥിരം പംക്തി 'മറുകളം' ആരംഭിക്കുന്നു.
കവിത
ചാരം
വിജയരാജമല്ലിക
കവിതാ ആസ്വാദനം,വര
അനാമിക പ്രകാശ്
വിജയരാജമല്ലികയുടെ 'ചാരം' എന്ന കവിതയാണ് മറുകളത്തിൽ ഈ ലക്കം ഹൃദയപൂർവ്വം വായനയ്ക്കു സമർപ്പിക്കുന്നത്.
ചാരം
വിജയരാജമല്ലിക
ആണായി ചമഞ്ഞ് നടന്നോരെയും
പെണ്ണായി കുറുകിയോരെയും
കണ്ടിരിക്കുന്നു
അടുത്തറിഞ്ഞിരിക്കുന്നു
ഞാൻ രണ്ടിലും
പെടാത്തൊരാൾ
രണ്ടും തികഞ്ഞൊരാൾ
ജോലിയോ ചുടലക്കാട്ടിലും
എന്ത് ആണ്?
എന്ത് പെണ്ണ്?
എല്ലാം ഇന്നെന്റെ മുഷ്ടിക്കുള്ളിലെ
ഒരുപിടി ചാരം മാത്രം!
കവിയെ കുറിച്ച്
വിജയരാജമല്ലിക (ദൈവത്തിന്റെ മകൾ)
---------------------------------------------------
കവിതാസ്വാദനം
അനാമിക പ്രകാശ്
ചാരം എന്നാൽ ഒടുവിലെ ആ ഒരുപിടി ധൂളികൾ. യഥാർത്ഥത്തിൽ അതല്ലേ ഉള്ളൂ അല്ലെങ്കിൽ അത്രയും ലഘുവായ നേരല്ലേ ഒരു ജന്മമെന്നത്..?
അത്രമേൽ വലിയൊരു സത്യം..!!
ഇവിടെകവയിത്രി;ആണെന്നതിൽഅഥവാ പെണ്ണെന്നതിൽ അഹങ്കരിക്കാൻ ഏതുമില്ലെന്നത് വളരെ തീക്ഷ്ണമായി തീവ്രമായി വ്യക്തമാക്കുന്നു.
ആണുങ്ങളെന്ന് ചമഞ്ഞോരെ കണ്ടിട്ടുണ്ട് എന്ന വാക്യം എത്ര മൂർച്ചയുള്ളതാണ് - 'ചമയുക' എന്ന ഒറ്റവാക്ക് തന്നെയും കൂർത്ത ഒരമ്പാണ്. പെണ്ണുങ്ങളെന്ന് 'കുറുകുന്നോരെയും' എന്നതും അത്ര തന്നെയും വ്യംഗ്യമോ മൂടുപടങ്ങളെ വലിച്ചുചീന്തലോ തന്നെയുമാണ്.
ഞാൻ രണ്ടിലും പെടാത്തൊരാൾ രണ്ടും തികഞ്ഞൊരാൾ എന്ന ഒറ്റ വരിയിൽ ട്രാൻജെന്റെർ കാഴ്ചപ്പാടിനെ വേറിട്ടൊരു കാഴ്ചയെന്നതിൽ നിന്നും അഥവാ മാറ്റിനിർത്തപ്പെടേണ്ടുന്ന അതല്ലെങ്കിൽ ഇറുകിപ്പിടിച്ചൊരു കാഴ്ച എന്നതിൽ നിന്നും തികവിൽ തികവാർന്ന ജന്മമെന്ന വായനയിലേക്ക് ഞൊടിയിടയിൽ നമ്മെ കൈപിടിക്കുന്നു. മനസ്സ് ഹാ...എന്ന് വലുതായൊരു ലഘുത്വം നേടുന്നുണ്ട് ആ നിമിഷം.
ജോലി ചുടലക്കാട്ടിലെന്ന വരികളിലും തുടർന്നുള്ള എന്ത് ആണ് എന്ത് പെണ്ണ്.. എല്ലാം ഒരുപിടി ചാരം എന്ന ഒടുവിലെ വരികളിലും എത്തിനിൽക്കേ കവിത മറ്റൊരു തലത്തിലേക്ക് ഉയർത്തപ്പെടുന്നുണ്ട്. ജീവിതമെന്ന നിസ്സാരത.. അതിൽ ആണെന്നോ പെണ്ണെന്നോ ഉള്ള വേർതിരിവുകൾക്കോ അഹങ്കാരങ്ങൾക്കോ അശേഷം സ്ഥാനമില്ലെന്നുള്ള തിരിച്ചറിവ് കവിത വെളിവാക്കുന്നു.
വിജയരാജമല്ലികയുടെ പുസ്തകങ്ങൾ ഓൺെലൈനിൽ ലഭ്യമാകുന്ന വെബ് സൈറ്റ് ലിങ്കുകൾ:
https://keralabookstore.com/books-by/vijayarajamallika/6077/
https://www.indulekha.com/index.php?route=product/author/info&author_id=5564
https://www.amazon.com/Vijayarajamallika/e/B08QSMM4G9%3Fref=dbs_a_mng_rwt_scns_share
https://www.flipkart.com/mallikavasantham/p/itmb6ed7add1ee51
https://www.bookswagon.com/book/mallikavasantham-vijayarajamallika/9789389671070
https://m.barnesandnoble.com/w/mallikavasantham-vijayarajamallika/1138889646