അരങ്ങിന്റെ ആത്മഗതങ്ങൾ
- കവിത
പയ്യന്നൂർ മുരളി
വെറുതെ,,,,,
വെറും വെറുതെ ........
ഒരു നാടക ഓർമ്മ.......
നാടക ചിന്ത -
നാടക ജീവിതം, !!!
....................................
ജീവിതം നാടക മെന്നാണോ .
നാടകം ജീവിതമെന്നാണോ?......
എന്നൊക്കെ വലിയ വലിയ ആൾക്കാർ പറഞ്ഞതായ് ഓർമ്മയുണ്ട്.
എന്നാൽ,
കേട്ടറിവും കണ്ടറിവും, കൊണ്ടറിവും വ്യത്യസതമാണ്.
പക്ഷെ :-
നാടകം ഇന്നെനിക്കു് ജീവിതമാണ് - ജീവവായുവാണ് -
നാളെയുടെ പ്രതീക്ഷയാണ്.
ജീവിതം ആരംഭിക്കുന്നത് അങ്ങ് വടക്കേ മലബാറിൽ കണ്ണൂർ ജില്ല.....
പയ്യൻ്റെ ഊരായ
"പയ്യന്നൂർ ".....
അന്നം തരുന്ന ദേശം
" അന്നുർ "
എന്ന പ്രദേശത്ത്.
കഥ ( ജീവിതം ) ആരംഭിക്കാം
അടുത്ത ബല്ലോടു കൂടി...
അന്നൂർ സ്ക്കൂളിൽ വാർഷികാഘോഷത്തിൻ്റെ നാടകം കണ്ടാണ് വളർന്നത്.
(ശരീരത്തിനൊപ്പം മനസ്സും )
പട്ടമ്മാർ കൊവ്വലിലെ മൈതാനിയിൽ വേനലവധിക്കാലത്ത് നാടകങ്ങളുടെ കൂട്ടയോട്ടമായിരുന്നു.,
രവിവർമ്മ കലാനിലയവും, സജ്ഞയൻ സ്മാരക വായനശാലയും,
ധന്യ തീയ്യറ്റേഴ്സ്
സംപ്തസ്വര- തുടങ്ങി ഒരു പാട് കലാ സംഘടനകൾ വർഷത്തിൽ ഒരു നാടകമെങ്കിലും കളിക്കും. നാടിൻ്റെ നാഢിയായിരുന്നു, മലയാളിയെ ഏറ്റവും സ്വാധീനിച്ച നാടകമെന്ന സമര മാധ്യമം. -
സ്ക്കൂളിലേയും - നാട്ടിലെയും നാടകാവതരണങ്ങൾ മനസ്സിൽ നാടകത്തെ ചേർത്ത്‌വച്ചു.
ആലോചനകളിലെല്ലാം നാടകം കടന്നു വന്നു .
ഇംഗ്ലിഷ് ക്ലാസിൽ ഷേക്സ്പിയറുടെ നാടകം പഠിക്കാൻ അവസരം വന്നപ്പോൾ താൽപര്യപൂർവം കേട്ടു. എന്നാൽ പഠനം കഴിഞ്ഞ്, ചോദ്യോത്തരം പഠിക്കാൻ പറഞ്ഞപ്പോൾ, മനസ്സ് കുതറിയോടി...
സ്റ്റേജിലെ ഓർമ്മകളുടെ കർട്ടനുകൾക്കിടയിൽ ഞാനൊളിച്ചിരുന്നു.
അദ്ധ്യാപകർ പകർന്നു നൽകിയ പാഠങ്ങളൊന്നും ഓർമ്മയില്ല -
ഓർമ്മയിൽ നിറയെ നാടകം!!!നാടകം!!!!!നാടകം!!!!
ക്ലാസിൽ ചോദ്യം ചോദിച്ച് ഉത്തരം കിട്ടാതെ അദ്ധ്യാപകൻ്റെ അടിയേറ്റ്, കൂട്ടത്തിലുള്ള വിദ്യാർത്ഥിനി കരയുമ്പോൾ - ,,,,,,,,,
വേദിയിൽ ,മകനായ കർണ്ണനെയോർത്ത് കരയുന്ന കുന്തി യുടെ വിലാപം ഓർമ്മയിൽ കടന്നു വരുന്നു, ശത്രു പാളയത്തിൽപ്പെട്ട മകനെ പിൻതിരിപ്പിക്കാനുള്ള അമ്മയുടെ ശ്രമം വെറുതെയാകുന്ന രംഗം /
അടുത്ത ചോദ്യം തൻ്റെ നേരേ പ്രയോഗിച്ചപ്പോഴാണ് ഞാൻ ഞെട്ടിയുണർ ന്നത്, ഇത് പാണ്ഡവദേശമല്ലെന്നും ക്ലാസ് മുറിയാണെന്നും തിരിച്ചറിഞ്ഞതും ചന്ദ്രൻ മാഷിൻ്റെ ചൂരൽപ്രയോഗം ചന്തിയിൽ പ്രയോഗിച്ചപ്പോഴാണ്.
ചന്ദ്രൻമാഷ് നല്ലൊരു നാടകനടനാണ് -
എന്നിട്ടും എന്തേ ,എൻ്റെ നാടക താൽപര്യം മാഷ് മനസ്സിലാക്കുന്നില്ല
ഭാഗ്യത്തിന് സ്ക്കൂളിലെ ലാസ്റ്റ് ബെൽ മുഴങ്ങി -
എൻറ നാടക ചിന്തയുടെ ഫസ്റ്റ് ബെൽ:
ഒരു പാട് ചിന്തകളുമായ് വിട്ടിലെക്ക് നടക്കവെ,
മനസ്സിലൊരു മുഴക്കം
നിൽക്കാനൊരു തറ - പിന്നിലൊരു മറ - എൻ്റെ മുന്നിൽ നിങ്ങൾ, എൻ്റെ യുള്ളിൽ നാടകം
ഒരു മഹാൻ പറഞ്ഞായ് അറിയാം .
ഈ പറഞ്ഞ
"എൻ്റെയുള്ളിൽ നാടകം "
അത്യാവശ്യത്തിന് എനിക്കുണ്ട് എന്ന തോന്നൽ, - ഒന്ന് പരീക്ഷിക്കാം!!
സ്കൂളിൽ നിന്നും വീട്ടിലെത്തി,,..ഉടൻ, ഇളയമ്മമാരുടെ സാരിയെടുത്ത്, തെക്കെ ചായ്പ്പിൽ വേദി
തറയാക്കി, ഞാൻ സ്വയം നാടകം തുടങ്ങുകയായി.
കാണികളെ വേണമെന്ന് നിർബന്ധമില്ല,
എങ്കിലും -
വിട്ടുകാർ മുന്നിൽ വന്ന് നിൽക്കും, കണ്ട നാടകത്തിലെ കഥാപാത്രങ്ങളായി ഞാൻ അണിഞ്ഞൊരുങ്ങും ഭാവനയിലെ നാടകത്തിലെ സംഭാഷണങ്ങൾ, ഉച്ചത്തിൽ വിളിച്ചു പറയും, ഒരു ഏകാഭിനയം.
ഒരു കുട്ടിക്കളിയായ് കണ്ട് വീട്ടുകാരുടെ അഭിനന്ദനം - കൊള്ളാം
എന്നിൽ ചെറിയൊരു ഭാവം.
പക്ഷെ,
ഉറങ്ങാൻ കിടന്നപ്പോ എന്തോ ഒരു പോരായ്മ - സത്യത്തിൽ
എന്താണ് നാടകം ?......
ഏതാണ് നാടകം - ?..... എങ്ങിനെയാണ് നാടകം -
"നാടകം "
എന്ന മൂന്നക്ഷരത്തിൻ്റെ, അറിയാത്ത അറിവിൽ, നിന്നും തിരിച്ചറിവിലേക്കുള്ള യാത്ര -
അതെ ഒരു മനുഷ്യന് അറിവിനേക്കാൾ വേണ്ടത് തിരിച്ചറിവാകുന്നു :-
...................................
നിർത്തുന്നു -
തുടരണമോ ?....
തുടരുമെങ്കിൽ ഇതിനെ
"ഒന്നാം ഭാഗം "
എന്ന് പേർ ചൊല്ലി വിളിക്കാം.