എൽ.എൻ.വി മാഗസിൻ എഡിറ്റർ ഇൻ ചാർജ് ശ്രീജിത്ത് പൊയിൽക്കാവ് ഉൾപ്പെടെ 23 പേർക്ക് നാടക മിത്ര പുരസ്കാരം.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
പാലക്കാട്: നാടകരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നാടകപ്രവര്‍ത്തകരെ ഡ്രാമാ ഡ്രീംസ് പാലക്കാട് നാടകമിത്ര പുരസ്‌കാരം നല്‍കി ആദരിക്കും.
നാടകരംഗത്ത് അന്‍പത് വര്‍ഷത്തിലേറെയായി നിറസാന്നിധ്യമായ കാളിദാസ് പുതുമന, നരിപ്പറ്റ രാജു, കെ.പി.എസ്. പയ്യനെടം ലോകനാടകവേദിയില്‍ സജീവസാന്നിധ്യമായ ശ്രീജിത്ത് പൊയില്‍ക്കാവ് (കോഴിക്കോട്) പാലക്കാടന്‍ നാടകവേദികള്‍ക്ക് നിരവധി സംഭാവനകള്‍ നല്‍കിയ കെ.എ. നന്ദജന്‍, പുത്തൂര്‍ രവി, കണ്ണന്‍ പാലക്കാട്, സൈനുദ്ദീന്‍ മുണ്ടക്കയം, രവി തൈക്കാട്, ജിഷ അഭിനയ, ബീനാഗോവിന്ദ്, ആര്‍. സുകേഷ് മേനോന്‍, ബോബന്‍ മാട്ടുമന്ത, കെ.പി. ഹരിഗോകുല്‍ദാസ് എന്നിവരെ ആദരിക്കും.
ജില്ലയിലെ നാടകപ്രവര്‍ത്തകര്‍ക്ക് എന്നും ഊര്‍ജമായി അരങ്ങൊരുക്കിയും അണിയറയിലും പ്രവര്‍ത്തിച്ച കൃഷ്ണന്‍കുട്ടി പുതുപ്പരിയാരം (ചമയം), കൃഷ്ണന്‍ കണ്ണാടി (കല), റഹ്മാന്‍ കോങ്ങാട് (ശബ്ദവും വെളിച്ചവും), പി. വിജയന്‍, സി.കെ. ഹരിദാസ് (റിട്ട.ടെലികോം ജിഎം), കെ.ബി. ബാബുരാജ് (ഫോട്ടോഗ്രഫി), ജോജു ജാസ് (ചീഫ് റിപ്പോര്‍ട്ടര്‍, എസിവി ന്യൂസ്) എന്നിവരെയും ആദരിക്കും. ഏറ്റവും കൂടുതല്‍ നാടക പ്രവര്‍ത്തകരെ അരങ്ങിലെത്തിച്ച ടാപ് നാടകവേദിക്കുള്ള പുരസ്‌കാരം പ്രസിഡന്റ് വി. രവീന്ദ്രന്‍, സെക്രട്ടറി എം.എസ്. ദാസ് മാട്ടുമന്ത എന്നിവര്‍ ഏറ്റുവാങ്ങും.
ജില്ലയിലെ നാടകപ്രവര്‍ത്തകരുടെ രജിസ്ടേര്‍ഡ് സംഘടനയായ ഡ്രാമാ ഡ്രീംസ് പാലക്കാടിന്റെ പത്തംഗ ഭരണസമതിയാണ് ആദരവിന് അര്‍ഹരായവരെ തെരഞ്ഞെടുത്തതെന്ന് പ്രസിഡന്റ് അമ്പിളി. കെ, സെക്രട്ടറി ചന്ദ്രഹാസന്‍. പി.വി എന്നിവര്‍ അറിയിച്ചു.
ഏപ്രില്‍ 10ന് പാലക്കാട് നടക്കുന്ന പരിപാടിയിലാണ് ഇവരെ ആദരിക്കുക. ഗോവാ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയായിരിക്കും. എസ്.വി. അയ്യര്‍ എഡിറ്ററായി ഡ്രാമാ ഡ്രീംസ് പുറത്തിറക്കുന്ന പാലക്കാട് നാടകചരിത്രം പുസ്തക പ്രകാശനവും ഓണ്‍ലൈന്‍ ഏകപാത്ര നാടകമത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും ചടങ്ങില്‍ നടക്കും.