ഗൾഫ് പ്രവാസികൾക്കായി കേരള സംഗീത നാടക അക്കാദമി നടത്തിവന്നിരുന്ന ഗൾഫ് പ്രവാസി നാടക മത്സരത്തിനു തിരശ്ശീല താഴ്ത്തി സംഗീത നാടക അക്കാദമി നിർവ്വാഹക സമിതി
- വാർത്ത - ലേഖനം
പ്രവാസികൾക്കായി കേരള സംഗീത നാടക അക്കാദമി നടത്തിയിരുന്ന നാടക മത്സരം പുനരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ബഹറൈൻ കേരളീയ സമാജം നൽകിയ അപേക്ഷ നിരസിച്ചുകൊണ്ട്, വിചിത്രമായ ന്യായവാദങ്ങൾ നിരത്തി ലഭിച്ച മറുപടിയിലാണ് ഈ വിവരം ഉള്ളത്.
മൂന്ന് വർഷം തുടർച്ചയായി ഗൾഫ് രാജ്യങ്ങളിൽ വിജയകരമായി നടത്തിവന്നതും സംഗീത നാടക അക്കാദമി നിർദ്ദേശിച്ച വിധികർത്താക്കൾ ഗൾഫ് രാജ്യങ്ങളിലെത്തി വിധി നിർണയം നടത്തുകയും തുടർന്ന് തിരുവനന്തപുരത്ത് വച്ച് വിജയികൾക്ക് പുരസ്‌കാരം നൽകുകയും ചെയ്തിട്ടുള്ളതാണ്.
ഈ സർക്കാർ അധികാരത്തിൽ എത്തി ലോക കേരള സഭയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള സംഗീത ആക്കാദമിയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ ഖത്തർ കുവൈറ്റ് തുടങ്ങിയ ജി സി സി രാജ്യങ്ങളിൽ നിന്ന് നാടക സംഘങ്ങളെ ക്ഷണിച്ചു വരുത്തി കോഴിക്കോട് ടൗൺ ഹാളിൽ നാടകോത്സവം സംഘടിപ്പിച്ചട്ടുണ്ട്.
അന്നത്തെ നിർവ്വാഹക സമിതിക്ക് നടപ്പിൽ വരുത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇന്ന് എന്ത് പുതിയ സാഹചര്യമാണ് നിയമ കുരുക്കാണ് ഇപ്പോൾ നിലവിൽ വന്ന സമിതിക്കുള്ളത്.
കേരള സംഗീത നാടക അക്കാദമി കൈക്കൊണ്ട ഈ തീരുമാനത്തോട് ലോക നാടക വാർത്തകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
പുനർചിന്തനം നടത്തി യുക്തമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ലോക നാടക വാർത്തകൾ.
മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര നവമാധ്യമ കൂട്ടായ്മ.