ജാതിക്കുമ്മി കവിതാപുരസ്കാരം 2021 അപേക്ഷ ക്ഷണിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനും കവിയുമായ പണ്ഡിറ്റ് കെ.പി കറുപ്പന്റെ നാമധേയത്തിൽ ആറാപ്പുഴയിൽ പ്രവർത്തിക്കുന്ന പണ്ഡിറ്റ് കറുപ്പൻ വായനശാല വർഷംതോറും സംസ്ഥാനാടിസ്ഥാനത്തിൽ നൽകിവരുന്ന 'ജാതിക്കുമ്മി കവിതാപുരസ്കാര'ത്തിന് 25 വയസ്സിൽ താഴെയുള്ള സ്കൂൾ - കോളേജ് വിദ്യാർത്ഥികളിൽ നിന്നും കവിത ക്ഷണിച്ചു.
പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ കവിതയുടെ കൈയെഴുത്തു പ്രതിയോ, ഫോട്ടോകോപ്പിയോ ആയ നാലുകോപ്പികൾ മെയ് 5-നകം ലഭിക്കണം.
5001 രൂപയും ശിലാഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ജാതിക്കുമ്മി കവിതാപുരസ്കാരം. 2022 മെയ് 2-4ന് പണ്ഡിറ്റ് കെ.പി കറുപ്പന്റെ ജന്മദിനത്തിൽ കൊടുങ്ങല്ലൂരിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാര സമർപ്പണം നടത്തും.
വിലാസം: യു.ടി പ്രേംനാഥ്, സെക്രട്ടറി, പണ്ഡിറ്റ് കറുപ്പൻ വായനശാല, ആറാപ്പുഴ പി.ഒ 680667, കൊടുങ്ങല്ലൂർ, തൃശൂർ.
ഫോൺ: 9847517273