"എൻറെ ഈ ചെറുപുസ്തകം ഒന്നു വാങ്ങണേ, എൻ്റെ ജീവൻ നിലനിർത്താനാണ്." -- മഹാരോഗം ബാധിച്ച യുവ എഴുത്തുകാരി ശരണ്യ ടി.എസ്ന്റെ വാക്കുകൾ
ചാരിറ്റി റിപ്പോർട്ടർ
2018ൽ കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രത്തിൽ എന്നോടൊപ്പം പഠിച്ച ശരണ്യയുടെ കഥ കേട്ട് ഞാൻ ഒരു നിമിഷം നിശ്ചലനായിപ്പോയി. താമസിയാതെ ഞാൻ ശരണ്യയുടെ കുടുംബത്തിലേക്ക്.......
കേട്ടറിഞ്ഞതിനെക്കാൾ അതിദാരുണമാണ് ശരണ്യയുടെ അവസ്ഥ എന്ന് എനിക്ക് ബോധ്യമായി..... എങ്ങനെയും ശരണ്യയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ഒരു ചിന്ത.....
കൊല്ലം ജില്ലയിൽ തലവൂർ പഞ്ചായത്തിൽ ഐക്കരത്തറയിൽ വീട്ടിൽ ശരണ്യ.ടി. എസ്.എന്ന കൊച്ചുമിടുക്കി വിൽസൺസ് ഡിസീസ് എന്ന മാരകരോഗത്തെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ശരീരത്തിൽ കോപ്പറിന്റെ അളവ് കൂടുന്നതിനെ തുടർന്നുണ്ടാകുന്ന മാരകരോഗമാണ് വിൽസൺസ് ഡിസീസ് എന്നത്. ഇതൊരു അപൂർവ രോഗമാണ്.
കൂലിവേലക്കാരനായ തുളസിയാണ് ശരണ്യയുടെ പിതാവ്.
കശുവണ്ടിത്തൊഴിലാളിയായ ശശികല ആണ് മാതാവ്. അനുജൻ ശരത് പത്താംക്ലാസ് പാസായെങ്കിലും ജീവിത പ്രതിസന്ധി കാരണം തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല.
ആറു വയസ്സുകാരിയായ ശാരിക അനുജത്തിയാണ്. വാസയോഗ്യമല്ലാത്ത ഒരു കൊച്ചു വീടാണ് ഈ കുടുംബത്തിനുള്ളത്. ചെറിയ ക്ലാസ് മുതലേ നന്നായി പഠിക്കുകയും നന്നായി കവിതകൾ എഴുതുകയുംചെയ്യുന്ന ശീലമുണ്ടായിരുന്നു ശരണ്യയ്ക്ക്.
ജെ ഡി സി പരീക്ഷയിൽ സെക്കൻഡ് ക്ലാസ് കരസ്ഥമാക്കിയ മിടുക്കിയാണ് ശരണ്യ. എങ്ങനെയും ഒരു സർക്കാർ ജോലി നേടി വീടിന്റെ പ്രാരാബ്ധങ്ങൾക്ക് അറുതി വരുത്തണം എന്ന മോഹവുമായി ശരണ്യ മുന്നോട്ടുപോവുകയായിരുന്നു. അതിനു വേണ്ടി കഠിനമായി കഷ്ടപ്പെട്ടു. ഒപ്പം ചെറിയ കുട്ടികൾക്ക് ട്യൂഷൻ ആരംഭിച്ചു. കുട്ടികളെ നന്നായി പഠിപ്പിച്ചു വരുകയായിരുന്നു.... കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായിമാറി .....
ഇതിനിടയിൽ ട്യൂഷന് വരുന്ന കുട്ടികൾക്ക് ചില കാര്യങ്ങൾ ബോധ്യപ്പെട്ടു. ശരണ്യയുടെ വാക്കുകൾ തിരിയാതെ വരുന്നു.
ശരണ്യ പറയുന്നത് മനസ്സിലാക്കാനാവാതെ വരുന്നു. കൈകാലുകൾ വിറയ്ക്കുന്നു. തുടർന്ന് ശരീരം തളർന്നു.....
എന്തിനേറെപ്പറയുന്നു അധികം താമസിക്കാതെതന്നെ ശരണ്യ രോഗശയ്യയിലായി. ലഭ്യമായ എല്ലാ ചികിത്സകളും ഉപയോഗപ്പെടുത്തി. അവസാനം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് ശരണ്യയുടെ രോഗം നിർണയിക്കപ്പെട്ടത്. എന്നാൽ മെഡിക്കൽ കോളേജിലെ ചികിത്സകൊണ്ട് ശരണ്യയുടെ രോഗത്തിന് ഒരു പരിഹാരവും ഉണ്ടായില്ല.
നന്നായി പഠിക്കുന്ന,നന്നായി കവിതകൾ എഴുതുന്ന, നാളെയുടെ വാഗ്ദാനമാകേണ്ട ആ കൊച്ചുമിടുക്കി നിസ്സഹായയായി രോഗശയ്യയിൽ ഒറ്റക്കിടപ്പ് കിടക്കുകയാണ്. ശരണ്യയുടെ ഉയർച്ചയിലൂടെ തങ്ങളുടെ ജീവിതം രക്ഷപ്പെടും എന്ന്
കരുതിയിരുന്ന, നിത്യവൃത്തിക്കുപോലും മാർഗ്ഗമില്ലാത്ത രക്ഷാകർത്താക്കൾ, മകളുടെ ഇന്നത്തെ അവസ്ഥ ഓർത്ത് വിലപിക്കുകയാണ്.
മികച്ച ചികിത്സാ സൗകര്യമുള്ള ആശുപത്രികളിൽ മകളെ എത്തിച്ചാൽ രോഗം സുഖപ്പെടുമെന്ന് പലരും പറഞ്ഞു.
പക്ഷേ അതിന് ഭാരിച്ച പണം വേണം.
യാതൊരു മാർഗവുമില്ല. വിധി ഏൽപ്പിച്ച ഈ കഠിനമായ പരീക്ഷണം നാട്ടിലെ ഒത്തിരി നല്ല മനസ്സുകളെ വല്ലാതെ നൊമ്പരപ്പെടുത്തി. അവർ ഒത്തുകൂടി.
ശരണ്യയെ ഇപ്പോൾ നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഒരു വലിയ സമൂഹം ശരണ്യ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുകയാണ്. ഡോക്ടർമാരും അങ്ങനെ ഉറപ്പിച്ചുപറയുന്നു.
ഇക്കാലയളവിനുള്ളിൽ ശരണ്യ ജീവിതഗന്ധിയായ നിരവധി കവിതകൾ എഴുതിയിരുന്നു. ആ കവിതകൾ ആകട്ടെ സഹൃദയ ലോകത്തിന്റെ മനസ്സിനെ വല്ലാതെ മഥിക്കുന്നവയാണ്.
തന്റെ കവിതകൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ചുകാണാൻ വലിയ മോഹമായിരുന്നു ശരണ്യയ്ക്ക്.
പക്ഷേ അപ്പോഴേക്കും ശരണ്യ രോഗശയ്യയിൽ ആയിപ്പോയി.....
ശരണ്യയുടെ ഈ മോഹം തിരിച്ചറിഞ്ഞ ഞങ്ങൾ ഒത്തുകൂടി ശരണ്യ എഴുതിയ കവിതകൾ ചേർത്തുവച്ച് പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. 'ഇതളുകൾ' എന്നാണ് ആ കവിതാസമാഹാരത്തിന്റെ പേര്......
ആ പുസ്തകം സമൂഹത്തിലെ നന്മ മനസ്സുകൾക്ക് വിറ്റഴിച്ച് അതിൽ നിന്ന് കിട്ടുന്ന പണംകൊണ്ട് ശരണ്യയുടെ ചികിത്സച്ചെലവും ജീവിതച്ചെലവും ഒരുപരിധിവരെയെങ്കിലും നേടിയെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
നൂറുരൂപ വില ഇടാവുന്ന പുസ്തകമാണിത്, പക്ഷേ വില ഇടുന്നില്ല.
നിങ്ങളുടെ മനസ്സാക്ഷി ആണ് ഈ പുസ്തകത്തിന്റെ വില...
നമ്മുടെ മകളെപ്പോലെ ഓടിച്ചാടി നടക്കേണ്ടവൾ, നാളെ അക്ഷരങ്ങളുടെ ലോകത്ത് അറിയപ്പെടേണ്ടവൾ രോഗശയ്യയിൽ കിടന്നുകൊണ്ട് തന്റെ ജീവൻ നിലനിർത്താനായി ഒരുപറ്റം സുമനസ്സുകളിലൂടെ അങ്ങയുടെ മുന്നിൽ കൈ നീട്ടുകയാണ്.
ഈ പുസ്തകം അങ്ങ് വാങ്ങണം.
മന:സാക്ഷി നിശ്ചയിക്കുന്ന ഒരു വില ഈ പുസ്തകത്തിന് നൽകിയാലും..... അതുവഴി ശരണ്യയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അങ്ങ് സഹായിക്കണം.
+91-9895345389
(സുവർണ്ണൻ പരവൂർ)
എന്നതാണ് ഗൂഗിൾ പേ നമ്പർ.
സുവർണ കുമാർ
A/C 920010062751034
Ifsc UTIB0003938.
Axis bank
Mallapalli branch.
അങ്ങയുടെ മന:സാക്ഷി നിശ്ചയിക്കുന്ന വില അയച്ചതിനു ശേഷം, മേൽപ്പറഞ്ഞ നമ്പറിൽ അങ്ങയുടെ അഡ്രസ് വാട്ട്സ്ആപ്പ് ചെയ്യേണ്ടതാണ്. ഉടൻതന്നെ പുസ്തകം അയച്ചുതരുന്നതാണ് .
അങ്ങ് ചെയ്യുന്ന ഈ വലിയ സഹായം അങ്ങേക്കും കുടുംബത്തിനും നന്മ വിതയ്ക്കുന്നതാവും തീർച്ച.